മുസ്ലീങ്ങളെ നമ്മളിൽ ഒരാളായി കാണണം; വോട്ട് ബാങ്ക് ആയി കാണരുത്: നരേന്ദ്ര മോദി

Published : Sep 25, 2016, 10:39 AM ISTUpdated : Oct 05, 2018, 01:22 AM IST
മുസ്ലീങ്ങളെ നമ്മളിൽ ഒരാളായി കാണണം; വോട്ട് ബാങ്ക് ആയി കാണരുത്: നരേന്ദ്ര മോദി

Synopsis

കോഴിക്കോട്: മുസ്ലീങ്ങളെ നമ്മളിൽ ഒരാളായി കാണണമെന്നും വോട്ട് ബാങ്ക് ആയി കാണരുതെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് ബിജെപി ദേശീയ കൗൺസിലിൽ സംസാരിക്കുകയായിരുന്നു മോദി. മുസ്ലീങ്ങളെ തിരസ്ക്കരിക്കുകയല്ല അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് വേണ്ടത് എന്ന് ദീൻ ദയാൽ ഉപാധ്യായ പറഞ്ഞിട്ടുണ്ട് . മുസ്ലീങ്ങളെ നമ്മളിൽ ഒരാളായി തന്നെ കാണണം. വോട്ട് ബാങ്ക് ആയി കാണരുത്. ദളിതരുടെയും പിന്നോക്കം നിൽക്കുന്നവരുടെയും സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു .

ജനസംഘത്തിൽ നിന്ന് മാറിയെങ്കിലും ലക്ഷ്യം വ്യതിചലിച്ചിട്ടില്ലെന്നും മൂല്യങ്ങളിൽ വിട്ട് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ശതാബ്ദി വർഷത്തിൽ ഭരണരംഗത്ത് ബിജെപി പുത്തൻ ദിശയിലാണ്. നമ്മുടെ രാജ്യം യുവാക്കളുടെ രാജ്യമാണ് അതുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾക്കും യുവത്വമുണ്ടാകണം . സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രീയ മൂല്യങ്ങളിൽ ഉണ്ടായ ചോർച്ച ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്നും മോദി വ്യക്തമാക്കി .

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഐഎഡിഎംകെ പിളർപ്പിലേക്ക്? എടപ്പാടി പളനിസ്വാമിയെ ഒഴിവാക്കി വിമത യോ​ഗം, ടിവികെയെ പിന്തുണച്ചേക്കുമെന്ന് സൂചന
കെ.സി. വേണു​ഗോപാലിന് പിന്തുണ? കെ.എം. അഭിജിത്തിനെ പരസ്യ പ്രതിഷേധം അറിയിച്ച് കോൺ​ഗ്രസ് പ്രവർത്തകർ‌