
ഇന്ത്യ- അമേരിക്ക സൈനിക സഹകരണം ശക്തമാക്കാനും ഭീകരവാദം തടയാൻ ഒരുമിച്ച് പ്രവർത്തിക്കാനും ഇന്ത്യയും അമേരിക്കയും തീരുമാനിച്ചു. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടന്ന ആദ്യകൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യാപിപ്പിക്കാന്‍ ധാരണയായത്.
ട്രംപിനെ ഇന്ത്യ സന്ദർശിക്കാൻ മോദി ക്ഷണിച്ചിട്ടുണ്ട്. ഇസ്ലാമിക ഭീകരവാദത്തെയും അതിനു പ്രചോദനമാകുന്ന ആശയങ്ങളെയും തകർക്കുമെന്ന് ട്രംപും മോദിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഭീകരവാദം പോലുള്ള ആഗോള വെല്ലുവിളികളെ നേരിടുകയാണ് ഇരു രാജ്യങ്ങളുടെയും പ്രഥമ പരിഗണന എന്നു പറഞ്ഞ മോദി ട്രംപുമായുള്ള കൂടിക്കാഴ്ചയെ ഇന്ത്യ-യു.എസ് ബന്ധത്തിലെ ചരിത്രമുഹൂര്‍ത്തമെന്ന് വിശേഷിപ്പിച്ചു. കൂടിക്കാഴ്ച സൗഹാർപരവും വിജയകരവുമായിരുന്നുവെന്ന് വിദേശകാര്യസെക്രട്ടറി എസ് ജയശങ്കര്‍. ഭീകരവാദത്തെ പ്രതിരോധിക്കുന്നതിലും വികസനകാര്യങ്ങളിലും നേട്ടങ്ങള്‍ കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam