ദേശീയ സുരക്ഷയുടെ കാര്യത്തിൽ മോദി സർക്കാർ വിട്ടുവീഴ്ച ചെയ്തു: എ കെ ആന്റണി

Published : Sep 18, 2018, 03:46 PM ISTUpdated : Sep 19, 2018, 09:29 AM IST
ദേശീയ സുരക്ഷയുടെ കാര്യത്തിൽ മോദി സർക്കാർ വിട്ടുവീഴ്ച ചെയ്തു: എ കെ ആന്റണി

Synopsis

റഫാൽ ഇടപാടിൽ ചിലത് മറക്കാനുള്ളതു കൊണ്ടാണ് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ ആന്‍റണി . യു.പി.എ സര്‍ക്കാര്‍ കാലത്തെക്കാള്‍ വില കുറച്ചാണ് വാങ്ങുന്നതെങ്കിൽ യുദ്ധ വിമാനങ്ങളുടെ എണ്ണം 126 ൽ നിന്ന് 36 ആയി കുറച്ചതെന്തു കൊണ്ടാണെന്ന് ആന്‍റണി

ദില്ലി: റഫാൽ ഇടപാടിൽ ചിലത് മറക്കാനുള്ളതു കൊണ്ടാണ് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ ആന്‍റണി . യു.പി.എ സര്‍ക്കാര്‍ കാലത്തെക്കാള്‍ വില കുറച്ചാണ് വാങ്ങുന്നതെങ്കിൽ യുദ്ധ വിമാനങ്ങളുടെ എണ്ണം 126 ൽ നിന്ന് 36 ആയി കുറച്ചതെന്തു കൊണ്ടാണെന്ന് ആന്‍റണി ചോദിച്ചു . 

റഫാൽ ഇടപാടിൽ രാജ്യസുരക്ഷയിലും രാജ്യതാല്‍പര്യത്തിലും  കേന്ദ്ര സ്ര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തെന്നും ആന്റണി ദില്ലിയിൽ ആരോപിച്ചു. ബി.ജെ.പിക്ക് ഭൂരിപക്ഷുള്ള ജെ.പി.സി യു.പി.എ കാലത്തെ ഫയലുകളും ബി.ജെ.പി കാലത്തെ ഫയലുകളും പരിശോധിക്കട്ടെ . ജെ.പി.സി അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് നിര്‍ദേശത്തെ ഭയക്കുന്നതിനര്‍ഥം അവര്‍ക്ക് ചിലത് ഒളിക്കാനുണ്ടെന്നാണെന്നും ആന്റണി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ