
മുംബൈ: കർഷകരുടെ വരുമാനം രണ്ടിരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ ശിവസേന. ഇന്ത്യയിലെ കർഷകരുടെ വരുമാനമല്ല ആത്മഹത്യ നിരക്കാണ് കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്ന കുറ്റപ്പെടുത്തുന്നു. 2014ൽ മോദി നടത്തിയ വാഗ്ദാനങ്ങൾ അതേപടി അവർത്തിക്കുകയാണ്. കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പിലാക്കുന്ന പദ്ധതികൾ താഴേതട്ടിൽ എത്തുന്നില്ലെന്നും സാമ്നയിൽ വിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam