
തിരുവനന്തപുരം: ഹെലികോപ്റ്റർ ഇടപാടിൽ സോണിയ ഗാന്ധിയേയും എ.കെ. ആന്റണിയേയും കടന്നാക്രമിച്ചു നരേന്ദ്ര മോദി. കോഴ വാങ്ങിയവർ കണക്ക് പറയേണ്ടിവരുമെന്നു സോണിയയെ സംബോധന ചെയ്തു മോദി പറഞ്ഞു.
ഹെലികോപ്റ്റർ ഇടപാടിൽ എത്ര കമ്മീഷൻ വാങ്ങിയെന്ന് അറിയാൻ ജനം ആഗ്രഹിക്കുന്നെന്നു മോദി പറഞ്ഞു. മോദി തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നു പറയാൻ സോണിയക്ക് എങ്ങനെ ധൈര്യം വരുന്നു. ഹെലികോപ്റ്റർ അഴിമതിയെക്കുറിച്ച് പകലൊന്നും പറയാത്തതുകൊണ്ട് കോൺഗ്രസുകാർ സന്തോഷത്തിലാണ്. ആന്റണിക്ക് ഇരട്ടി സന്തോഷമാണെന്നു ചിലർ തന്നോടു പറഞ്ഞെന്നും മോദി പ്രസംഗത്തിൽ പരാമർശിച്ചു.
പകൽ മുഴുവൻ ഇരുമുന്നണികൾക്കുമെതിരെ ആഞ്ഞടിച്ചായിരുന്നു പ്രസഗമെങ്കില്‍ തലസ്ഥാനത്തു കോൺഗ്രസിന്റെ ഉന്നത നേതാക്കളെയാണു മോദി ലക്ഷ്യമിട്ടത്. ഹെലികോപ്റ്റർ ഇടപാടിൽ പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം വരുംദിവസങ്ങളിൽ കോൺഗ്രസിന്റെ ഉറക്കം കെടുത്തുമെന്നുറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam