
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന വാരണാസി സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹത്തിന് മുമ്പില്‍ മൃഗങ്ങളുടെ തത്സമയ സര്‍ജറി നടത്താന്‍ നിര്‍ദ്ദേശം. ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐ.വി.ആര്‍.ഐ.) ശാസ്ത്രജ്ഞന്മാര്‍ക്കാണ് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചത്. പശുവിന്റെയും ആടിന്റെയും അടക്കമുള്ള സര്‍ജറികള്‍ തത്സമയം മോദിക്കു മുന്നില്‍ ചെയ്ത് കാണിക്കാനാണ് നിര്‍ദ്ദേശം.
പശു, ആട്, പോത്ത് തുടങ്ങിയവയുടെ സര്‍ജറി രീതികളും രോഗ നിവാരണ സര്‍ജറികളുമാടക്കം വളരെ വിശദമായ ഡെമോന്‍സ്്‌ട്രേഷന്‍ പരിപാടിയാണ് നടക്കുക. സര്‍ജറിക്കുള്ള മൃഗങ്ങളെ കണ്ടെത്താനുള്ള തിരിക്കിലാണ് ഇപ്പോള്‍ ഐ.വി.ആര്‍.ഐ അധികര്‍. നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒമ്പതംഗ സംഘത്തെ ഇതിനായി നിയോഗിച്ചതായി ഐ.വി.ആര്‍.ഐ ഡയറക്ടര്‍ ആര്‍.കെ സിങ് അറിയിച്ചു. ശഹന്‍ഷപൂരിലാണ് സര്‍ജറിയുടെ ഡെമോണ്‍സ്‌ട്രേഷന്‍ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമയാ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന അനിമല്‍ ഫെയര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
അനിമല്‍ ഫെയറിന്റെ ഭാഗമായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതികള്‍ക്കും ഇവിടെ തുടക്കം കുറിക്കും. ഫെയറിന്റെ ഭാഗമായി ആട്, കുതിര, പോത്ത്, ഒട്ടകം തുടങ്ങി 20000 വളര്‍ത്തുമൃഗങ്ങളെ വില്‍പനയ്ക്കായി എത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam