
ദില്ലി: ദളിതരെ പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തോട്ടിപ്പണി ദളിതരുടെ ആത്മീയ പ്രവര്‍ത്തനമാണെന്ന ന്യായീകരണമാണ് കര്‍മയോഗ് എന്ന പുസ്തകത്തിൽ പ്രധാനമന്ത്രി നടത്തിയത്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന മോദിക്ക് 2019ൽ മൻ കി ബാത്തിലൂടെ ഇന്ത്യയിലെ ജനങ്ങൾ മറുപടി നൽകും. ബാങ്ക് വായ്പ തട്ടിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളിൽ നിന്ന് മോദി ഒളിച്ചോടുകയാണെന്നും രാഹുൽ ഗാന്ധി ദില്ലിയിൽ പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കുക എന്ന കോൺഗ്രസ് പ്രചാരണം തൽക്കത്തോറ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam