
അഹമ്മദാബാദ്: ചരക്ക് സേവന നികുതിനിരക്ക് പരിഷ്കരണം സാധാരണക്കാര്‍ക്കുള്ള ദീപാവലി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തിൽ അയ്യായിരം കോടിയുടെ ഹൈവേ വികസനപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ മോദി, രാജ്കോട്ടിലെ വിമാനത്താവളം ഉൾപ്പെടെ വിവിധ പദ്ധതികൾക്കും തുടക്കമിടും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ജൻമസ്ഥലമായ വാഡ്നഗറിലെത്തുന്ന അദ്ദേഹം, റാലിയെ അഭിസംബോധനചെയ്യും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹൽഗാന്ധിയുടെ പര്യടനത്തിന് പിന്നാലെയാണ് മോദിയുടെ ഗുജറാത്ത് സന്ദർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam