പ്രധാനമന്ത്രി കേരളത്തിലെത്തി

By Web TeamFirst Published Aug 17, 2018, 11:02 PM IST
Highlights

പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനും ദുരിതത്തിന്‍റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കുന്നതിനുമാണ് മോദി കേരളത്തിലെത്തിയത്.

പ്രളയ ദുരിതം നേരിട്ട് മനസ്സിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. മോദി തലസ്ഥാനത്ത് വിമാനമിറങ്ങി. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനും ദുരിതത്തിന്‍റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കുന്നതിനുമാണ് മോദി കേരളത്തിലെത്തിയത്. നാളെ പ്രളയബാധിത പ്രദേശങ്ങള്‍ മോദി സന്ദര്‍ശിക്കും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ മരണാനന്തര കർമങ്ങളിൽ പങ്കെടുത്ത ശേഷമാണ് മോദി അദ്ദേഹം ദില്ലിയിൽ നിന്നും പുറപ്പെട്ടത്. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ ഹെലികോപ്ടറിൽ സന്ദർശിക്കുകയാണ് പ്രധാന പരിപാടി. 

ഇന്ന് രാത്രി 11 മണിയോടെയാണ് തിരുവനന്തപുരം വിമാനതാവളത്തില്‍ പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രിയും ഗവര്‍ണറും സ്വീകരിച്ചു. രാത്രി രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം രാവിലെ നേവൽബേസിൽനിന്നും ഹെലികോപ്ടറിൽ സന്ദർശനം തുടങ്ങും. പ്രളയ ബാധിത പ്രേദശങ്ങൾ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തു. രണ്ടര മണിക്കൂർ അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ പത്തരയോടെ പ്രധാനമന്ത്രി ദില്ലിയിലേക്ക് മടങ്ങും.

click me!