പ്രധാനമന്ത്രി അടുത്തമാസം പലസ്തീൻ, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും

Published : Jan 27, 2018, 09:37 PM ISTUpdated : Oct 05, 2018, 02:47 AM IST
പ്രധാനമന്ത്രി അടുത്തമാസം പലസ്തീൻ, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും

Synopsis

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ, യു.എ.ഇ, ഒമാൻ രാഷ്ട്രങ്ങൾ സന്ദർശിക്കും. അടുത്ത മാസം ഒന്‍പത് മുതൽ 12 വരെയാണ് ത്രിരാഷ്ട്ര സന്ദർശനം. പലസ്തീൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.  ഒമാനിലും ആദ്യമായി എത്തുന്ന മോദി യു.എ.ഇയിൽ രണ്ടാം തവണയാണ് സന്ദർശിക്കുന്നത്. രാഷ്ട്രങ്ങളുമായി ഉഭയകക്ഷി ചർച്ചയും പ്രധാനമന്ത്രി നടത്തും. ദുബായിയിൽ ആറാം ലോക ഗവൺമെന്റ് ഉച്ചകോടിയിൽ അതിഥിയായി പങ്കെടുക്കും. ഇന്ത്യക്കാരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാകും പ്രധാനമന്ത്രി മടങ്ങുക.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആണ്‍സുഹൃത്തിന്‍റെ പങ്ക് അന്വേഷിക്കണം, മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ വ്യക്തമാകും; കോളേജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം
താക്കോൽ ഉപയോ​ഗിച്ച് വാരിയെല്ലിൽ കുത്തി; കാട്ടാക്കടയിൽ യുവാവ് കൊല്ലപ്പെട്ടു, പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്