
ശ്രീനഗര്‍: കശ്മീരിലെ മഞ്ഞുമലകള്‍ ആസ്വദിച്ച് ദാല്‍ തടാക സഫാരി നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ദാല്‍ തടാക സഫാരി നടത്തുന്ന മോദിയുടെ വീഡിയോ എഎന്‍ഐയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി നിരവധി പേര്‍ രംഗത്തെത്തി.
തടാകത്തില്‍ മോദി ആരെയാണ് കൈശവീശി കാണിക്കുന്നത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ പ്രധാനമായും മുന്നോട്ട് വച്ചത്. ആളില്ലാ തടകത്തില്‍ പോലും ക്യാമറയ്ക്ക് കൈവിശി കാട്ടുകയാണ് പ്രധാനമന്ത്രി മോദി ചെയ്യുന്നതെന്ന പരിഹാസവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയാണ് പരിഹാസം തുടങ്ങിവച്ചത്. പിന്നാലെ നിരവധി പേര്‍ ചോദ്യം ആവര്‍ത്തിക്കുകയാണ്.
ജമ്മുവിലും ശ്രീനഗറിലും ലേയിലും വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഇന്നലെ എത്തിയതായിരുന്നു പ്രധാനമന്ത്രി. കശ്മീരി ഭാഷയിലാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam