
വാഷിംങ്ടണ്‍: നരേന്ദ്ര മോദി , ഡോണാൾഡ് ട്രംപ് ചർച്ചയ്ക്ക് തൊട്ടുമുമ്പ് സയ്യദ് സലാഹുദ്ദീനെ അമേരിക്ക ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന്‍റെ ആഘാതം മറികടക്കാൻ പാകിസ്ഥാൻ ശ്രമം തുടങ്ങി. സലാഹുദ്ദീൻ സായുധ പോരാളിയാണെന്ന് പാകിസ്ഥാൻ വിശേഷിപ്പിച്ചു. അതേസമയം എച്ചവൺബി വിസ വിഷയത്തിൽ മോദി അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് കോൺഗ്രസ് ആരോപിച്ചു.
ആറു മണിക്കൂർ കൂടിക്കാഴ്ചയ്ക്കിടെ മൂന്ന് തവണ മാധ്യമങ്ങൾക്ക് മൂന്നിൽ ആലിംഗനം. നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തപരമായ സൗഹൃദം സ്ഥാപിക്കാൻ ഈ സന്ദർശനം ഉപയോഗിച്ചു. പാകിസ്ഥാനോട് മൃദു സമീപനം പുലർത്തിയ ബരാക്ക് ഒബാമ കാലഘട്ടത്തിൽ നിന്നുള്ള മാറ്റം കൂടിക്കാഴ്ചയിൽ ദൃശ്യമായി. ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്തിയതും അതിർത്തികടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കരുതെന്ന് പാകിസ്ഥാനോട് പേര് പറഞ്ഞ് ആവശ്യപ്പെട്ടതും മോദിക്ക് വൻ നേട്ടമായി.
ഇതിന്‍റെ ആഘാതം മറികടക്കാൻ പാകിസ്ഥാൻ ശ്രമം തുടങ്ങി. സലാഹുദ്ദീൻ കശ്മീരിലെ സാധുധ പോരാളിയാണെന്നാണ് പാക് വിദേശകാര്യ ഉദ്യോഗസ്ഥരുടെ ന്യായീകരണം. സലാഹൂദ്ദീന് വിദേശ ഫണ്ടിംഗ് കിട്ടാനുള്ള സാധ്യതയാണ് അമേരിക്കൻ തീരുമാനത്തോടെ അടഞ്ഞത് അതേസമയം എച്ച് വൺ ബി വിസ തർക്കത്തെക്കുറിച്ച് ട്രംപ്-മോദി സംയുക്ത പ്രസ്താവനയിൽ പരാമർശമില്ലാത്തതിനെതിരെ കോൺഗ്രസ് രംഗത്തു വന്നു
അമേരിക്കയിൽ നിന്ന് നെതർലന്‍റ്സില്‍ എത്തിയ മോദി മേയ്ക്ക് ഇൻ ഇന്ത്യയ്ക്ക് പ്രമുഖ കമ്പനികളുടെ പിന്തുണ ഉറപ്പാക്കാനാണ് ശ്രമിച്ചത്. എന്തായാലും ജമ്മുകശ്മീരിൽ രാജ്യന്തര മനുഷ്യാവകാശകൗൺസിലിന്റെ ഇടപെടലിന് പാകിസ്ഥാൻ ശ്രമിക്കുമ്പോഴാണ് ഭീകരസംഘടനകളെ അപലപിച്ച് ട്രംപ് ഭരണകൂടം ഇന്ത്യ ആഗ്രഹിക്കുന്ന മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam