'2019 ല്‍ മോദി പ്രധാനമന്ത്രിയാവില്ല, അധികാരത്തിലെത്തുക ജനങ്ങളുടെ സര്‍ക്കാര്‍': മമതാ ബാനര്‍ജി

Published : Feb 05, 2019, 12:04 PM IST
'2019 ല്‍ മോദി പ്രധാനമന്ത്രിയാവില്ല, അധികാരത്തിലെത്തുക ജനങ്ങളുടെ സര്‍ക്കാര്‍':  മമതാ ബാനര്‍ജി

Synopsis

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും മോദിക്കെതിരെ അണി നിരത്തി ഒരുമിച്ച് പോരാടുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. ജനങ്ങളുടെ സര്‍ക്കാരാണ് 2019ല്‍ അധികാരത്തില്‍ എത്തുകയെന്നും മമത

കൊല്‍ക്കത്ത: കേന്ദ്രത്തിനും സംസ്ഥാനത്തിനും അവരവരുടേതായ അധികാരപരിധി ഉണ്ട് . ഇത് തൃണമൂലിന്റെ മാത്രം സമരമല്ല, എല്ലാവരുടേതുമാണ് . ഭാവിപരിപാടി പ്രതിപക്ഷ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം . മോദിയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും മമതാ . ധര്‍ണ നിര്‍ത്തുന്ന കാര്യം മറ്റ് നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. ധര്‍ണ തുടങ്ങിയത് തനിയെ അല്ലെന്നും പാര്‍ട്ടിക്ക് ഒപ്പമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.

2019ല്‍ ആരായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാവരും പ്രധാനമന്ത്രിമാരാണെന്ന് മറുപടി നല്‍കി മമതാ ബാനര്‍ജി. 2019ല്‍ ‍ മോദി അധികാരത്തില്‍ എത്തില്ല. രാജ്യത്തെ എല്ലാ മേഖലയേയും മോദി സര്‍ക്കാര്‍ കഷ്ടപ്പെടുത്തുകയാണ്. കോടതിയലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെതിരെ ചുമത്താന്‍ അവര്‍ ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ലെന്ന് മമത പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ് ഇന്ന് സുപ്രീം കോടതിയില്‍ ഉണ്ടായത്. 

കേന്ദ്രത്തിനെതിരെ സംസാരിക്കുന്ന ഉദ്യോഗസ്ഥരെ സിബിഐയെ ഉപയോഗിച്ച് നേരിടുന്നത് ശരിയായ രീതിയല്ല. അറസ്റ്റ് ചെയ്യുന്നവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോവേണ്ടതിന്റ ആവശ്യമെന്താണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും മോദിക്കെതിരെ അണി നിരത്തി ഒരുമിച്ച് പോരാടുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. ജനങ്ങളുടെ സര്‍ക്കാരാണ് 2019ല്‍ അധികാരത്തില്‍ എത്തുകയെന്നും മമത പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ