ബീഹാര്‍ പിടിക്കാന്‍ ബിജെപി; രാജി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

Published : Jul 26, 2017, 08:08 PM ISTUpdated : Oct 05, 2018, 02:03 AM IST
ബീഹാര്‍ പിടിക്കാന്‍ ബിജെപി; രാജി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

Synopsis

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നാടകീയ രാജിക്കു പിന്നാലെ ഐക്യ സാധ്യതകളുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. അഴിമതിക്കെതിരായ യുദ്ധത്തില്‍ അണി ചേരുന്നതിന് അഭിനന്ദനങ്ങളെന്നാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. ബീഹാറിന്‍റെയും രാജ്യത്തിന്‍റെയും ഭാവിക്കായി അഴിമതിക്കെതിരെ പോരാടേണ്ട സമയമാണിതെന്നും 100കോടിയിലധികം ജനങ്ങള്‍ ഇതിനെ സ്വാഗതം ചെയ്യുന്നതായും ട്വീറ്റില്‍ പറയുന്നു. ഇന്ന് രാത്രി ചേരുന്ന ബിജെപിയുടെ ഉന്നാതാധികാര സമിതി ജെഡിയുവുമായുള്ള മുന്നണി രൂപീകരണം സംബന്ധിച്ച് തീരുമാനമെടുക്കും.


            देश के, विशेष रूप से बिहार के उज्जवल भविष्य के लिए राजनीतिक मतभेदों से ऊपर उठकर भ्रष्टाचार के ख़िलाफ़ एक होकर लड़ना,आज देश और समय की माँग है

എന്നാല്‍ ഭാവി പരിപാടികളെന്തെന്ന് കാത്തിരുന്നു കാണാനാണ് നിതീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. സഖ്യകക്ഷിയായ ആര്‍ജെഡി നേതാവും ഉപമുഖ്യ മന്ത്രിയുമായ തേജസ്വി യാദവ് അഴിമതിയാരോപണത്തില്‍ രാജിവെക്കാത്തതിനെ തുടര്‍ന്നാണ് രാജിയെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്.

അഴിമതിയാരോപണം നേരിടുന്ന ആളുമായ് ചേര്‍ന്ന് ഭരിക്കുന്നത് പ്രയാസമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. വേണ്ടിവന്നാല്‍ നിതീഷ് കുമാറിനെ പുറത്തു നിന്നു പിന്തുണയ്ക്കരുമെന്നാണ് നേരത്തെ ബിജെപി പറഞ്ഞിരുന്നത്. എന്നാല്‍ ട്വീറ്റോടെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള സാധ്യതകളാണ് തെളിയുന്നത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്