സൗദി നിയോം; ആയിരകണക്കിനു വിദേശികള്‍ക്കു ജോലി

Published : Oct 27, 2017, 11:42 PM ISTUpdated : Oct 05, 2018, 02:21 AM IST
സൗദി നിയോം; ആയിരകണക്കിനു വിദേശികള്‍ക്കു ജോലി

Synopsis

സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോമിന്റെ  ഓഹരികൾ വിൽക്കുമെന്നു കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ വികസന പദ്ദതികളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന നിയോമിൽ ആയിരകണക്കിനു വിദേശികള്‍ക്കു ജോലി ലഭിക്കുമെന്നും സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു.

500 ബില്ല്യന്‍ ഡോളറിന്റെ നിക്ഷേപത്തിൽ നടപ്പിലാക്കുന്ന നിയോം മെഗാ സിറ്റിയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുമെന്നു സൗദികിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ  മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

ലോകത്തെ ആദ്യത്തെ മൂലധന നഗരമാകും നിയോം മെഗാ സിറ്റിയെന്നു കിരീടാവകാശി പറഞ്ഞു. മാത്രമല്ല ലോകത്തെ ഓഹരി വിപണികളിൽ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഷെയറുകൾ വിൽക്കുന്ന ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഘലയാകുംനിയോം സിറ്റി.

ജലം, വൈദ്യുതി, ഗതഗാതം, വിനോദം, ഉത്പാദനം. വാര്‍ത്താ വിനിമയം തുടങ്ങിയ ഒമ്പതില്‍ പരം പദ്ധതികളാണ് നിയോമിൽ ഉണ്ടാകുക. വന്‍ തോതിലുള്ള നിക്ഷേപവും ആയിരക്കണക്കിനു തൊഴിലവസരങ്ങളും ഇവിടെ സൃഷ്ടിക്കപ്പെടും. സൗദിയുടെ സാമ്പത്തിക സ്‌ത്രോതസ്സും നിയോം ആയി മാറുമെന്നും പദ്ധതിയുടെ പ്രഖ്യാപനത്തില്‍ കിരീടാവകാശി  പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ