ദുർമന്ത്രവാദത്തിന്‍റെ പേരില്‍ പേരില്‍ അരും കൊല; കൊല്ലത്തെ മന്ത്രവാദി സിറാജിന് ജീവപര്യന്തം

By Web TeamFirst Published Feb 12, 2019, 12:10 AM IST
Highlights

ഉറക്കമില്ല എന്ന പറഞ്ഞാണ് ഹസീനയെ ദു‍ർമന്ത്രിവാദിയായ സിറാജിന്റെ മുന്നില്‍ എത്തിച്ചത്. പ്രേത ബാധ ഉണ്ടന്നും ബാധ ഒഴിപ്പിക്കുന്നതിനായി മൂന്ന് ദിവസത്തെ പൂജ വേണമെന്നും സിറാജ് പറഞ്ഞു. തുടർന്ന് ജൂലൈ 12ന് ബാധഒഴിപിക്കാൻ വേണ്ടി പൂജകൾ തുടങ്ങി

കൊല്ലം: ദുർമന്ത്രവാദത്തിന്‍റെ പേരില്‍ പേരില്‍ അരും കൊല നടത്തിയ മന്ത്രവാദിക്ക് ജീവപര്യന്തം തടവ്. മൈനാഗപള്ളി സ്വദേശി മുഹമ്മദ് സിറാജിനെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2014 ജൂലൈ12 നാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്.

ഉറക്കമില്ല എന്ന പറഞ്ഞാണ് ഹസീനയെ ദു‍ർമന്ത്രിവാദിയായ സിറാജിന്റെ മുന്നില്‍ എത്തിച്ചത്. പ്രേത ബാധ ഉണ്ടന്നും ബാധ ഒഴിപ്പിക്കുന്നതിനായി മൂന്ന് ദിവസത്തെ പൂജ വേണമെന്നും സിറാജ് പറഞ്ഞു. തുടർന്ന് ജൂലൈ 12ന് ബാധഒഴിപിക്കാൻ വേണ്ടി പൂജകൾ തുടങ്ങി. ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ഹസീനയ്ക്ക് മന്ത്രവാദിയിൽ നിന്നും ഏൽക്കേണ്ടി വന്നത്. ഹസീനയെ കമഴ്ത്തി കിടിത്തി മുകളില്‍ കയറിഇരുന്ന് തല വലിച്ച് ഉയ‌ർത്തി, ഇതോടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞു ആന്തരിക രക്തസ്രാവം ഉണ്ടായി.

ഇതാണ് മരണകാരണമായതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് മുഖ വിലക്ക് ഓടുത്താണ് സിറാജിന് കോടതി ജീവ പര്യന്തം ശിക്ഷ വിധിച്ചത്. ഹസീനയുടെ ബന്ധുക്കൾ ഉൾപ്പെടെ ആറ് പേരാണ് കേസ്സിലെ പ്രതികല്‍. ഹസീനയുടം അച്ഛനെയും കേസ്സില്ഡ പ്രതിചേർത്തിരുന്നു ഇയാളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കി. ബന്ധുക്കള്‍ക്ക് നേരിട്ട് പങ്കില്ലാത്തതിനാല്‍ ശിക്ഷയിൽ നിന്ന് അവരെയും ഒഴിവാക്കി. 

click me!