ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ പീഡിപ്പിച്ച ബിജെപി നേതാവിനെതിരെ കേസ്

By Web DeskFirst Published Feb 21, 2018, 10:32 AM IST
Highlights

ഭോപ്പാല്‍: ബിജെപി നേതാവിനെതിരെ മധ്യപ്രേദശില്‍ ലൈംഗികാതിക്രത്തിന് കേസ്. മധ്യപ്രദേശിലെ കാബിനറ്റ് പദവിയുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ രാജേന്ദ്ര നംദ്യോയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

ആസിഡ് ആക്രമണത്തില്‍നിന്ന് അതിജീവിച്ച യുവതിയെയാണ് നേതാവ് ആക്രമിച്ചത്. ഇതോടെ നംദ്യോയെ ഇതുവരെ വഹിച്ചിരുന്ന പോസ്റ്റുകളില്‍നിന്ന് സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിയില്‍നിന്ന് ആറ് മാസത്തേക്കും നംദ്യേയെ പുറത്താക്കി. 

ഹനുമാന്‍ഗഞ്ച് പൊലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 25 വയസ്സുകാരിയായ യുവതിയെ നവംബറിലാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മൂന്ന്് മാസ്ത്തിന് ശേഷമാണ് യുവതി പരാതി നല്‍കുന്നത്. ഭോപ്പാല്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് പരാതി. 

ജോലി ആവശ്യത്തിന് വേണ്ടിയാണ് യുവതി ഇയാളെ സമീപിച്ചത്. എന്നാല്‍ നംദ്യോയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എവന്തുകൊണ്ട് യുവതി പരാതി നല്‍കാന്‍ മൂന്ന് മാസം വൈകിയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
 

click me!