പിഎൻബി വായ്പ തട്ടിപ്പിൽ ഒരാൾ കൂടി അറസ്റ്റിൽ

By Web DeskFirst Published Feb 21, 2018, 10:25 AM IST
Highlights

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് വായ്പയിനത്തില്‍ കോടികള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. ബ്രാഡിഹൗസ് ബ്രാഞ്ച് മുൻ ജനറൽ മാനേജർ രാജേഷ് ജിൻഡാലാണ് അറസ്റ്റിലായത്. നേരത്തെ നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് വിപുല്‍ അംബാനി അറസ്റ്റിലായിരുന്നു. മുംബൈയില്‍ വച്ചാണ് വിപുലിനെ സിബിഐ അറസ്റ്റിലായത്. ഇയാളെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. 

മൂന്ന് വര്‍ഷമായി നീരവ് മോദിയുടെ കമ്പനിയില്‍ സിഎഫ്ഒ ആയ വിപുല്‍ അംബാനി, ദീരുഭായ് അംബാനിയുടെ സഹോദരന്‍ നാഥുഭായ് അംബാനിയുടെ മകനാണ്. ഇയാളുടെ പാസ്‌പോര്‍ട്ട് സിബിഐ മരവിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഗീതാഞ്ജലി ഗ്രൂപ്പ് മാനേജര്‍ നിതന്‍ ഷാഹിയെയും മറ്റ് നാല് പേരെയും ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ശമ്പളത്തെ കുറിച്ച് ആശങ്ക വേണ്ടെന്നും എല്ലാ ജീവനക്കാരും ക്ഷണ പഠിക്കണമെന്നും നീരവ് മോദി. ജീവനക്കാര്‍ക്ക് നല്‍കിയ കത്തിലാണ് നീരവ് മോദി ഇക്കാര്യം വ്യക്തമാക്കുന്നത്. 

click me!