പാലക്കാട് നഴ്‌സുമാരുടെ ആത്മഹത്യ; അയല്‍വാസി പിടിയില്‍

Published : Mar 12, 2017, 10:23 AM ISTUpdated : Oct 05, 2018, 02:43 AM IST
പാലക്കാട് നഴ്‌സുമാരുടെ ആത്മഹത്യ; അയല്‍വാസി പിടിയില്‍

Synopsis

പാലക്കാട്: പാലക്കാട് പാലനാ ആശുപത്രിയിലെ നഴ്‌സുമാരുടെ ആത്മഹത്യകള്‍,  ചിറ്റൂര്‍ സ്വദേശിനിയായ നഴ്‌സിന്റെ മരണത്തില്‍  അയല്‍വാസിയായ ഒരാള്‍ അറസ്റ്റില്‍. കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. പാലക്കാട്ടെ പാലന ആശുപത്രിയിലെ നഴ്‌സുമാരുടെ ദുരൂഹമരണം അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പെണ്‍കുട്ടിയുടെ അയല്‍വാസിയായ ഓട്ടോെ്രെഡവറെ അറസ്റ്റ് ചെയ്തത്.

ആശുപത്രിയില്‍ നഴ്‌സായിരുന്ന യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സൂചന ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയുടെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഷിബു എന്ന അയല്‍വാസിയിലേക്ക് എത്തിയത്. വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

ഇയാള്‍ക്കെതിരെ ലൈംഗിക പീഡനം, ദലിത് പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകളിലാണ് കേസുള്ളത്.  ഫെബ്രുവരി 21നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഈ കേസിലെ തുടരന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറി. ആശുപത്രിയിലെ മറ്റൊരു നഴ്‌സ് ആത്മഹത്യ ചെയ്യുകയും രണ്ട് നഴ്‌സുമാര്‍ ആത്മഹത്യാശ്രമം നടത്തുകയും ചെയ്തത് പൊലീസ് അന്വേഷിച്ച് വരികയാണ്. 

ഇതിനിടെ നഴ്‌സുമാരുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്  ആശുപത്രിയിലേക്ക് ഇന്നും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടന്നു.  പെണ്‍കുട്ടികളുടെ മരണത്തില്‍ ആശുപത്രി മാനേജ്‌മെന്റിന് പങ്കില്ലെന്ന് അറിയിച്ചുകൊണ്ട് ആശുപത്രി പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖുറാൻ തൊട്ട് പുതിയ ചരിത്രത്തിലേക്ക് സത്യപ്രതിജ്ഞ; അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്‍റെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി
കഫ് സിറപ്പ് വിൽപ്പന: കടുത്ത നിയന്ത്രണത്തിന് കേന്ദ്രം, ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്ന് സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കും