സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം ആക്രമിച്ചു; മലപ്പുറത്ത് യുവാവ് തൂങ്ങിമരിച്ചു

By Web TeamFirst Published Sep 1, 2018, 11:47 AM IST
Highlights

രാത്രി സംശകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്. ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. 

മലപ്പുറം: മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം അപമാനിച്ച മനോവിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. രാത്രി സംശകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ചായിരുന്നു കഴിഞ്ഞ 27നാണ് യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്.

ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദൃശ്യങ്ങൾ വാത്സാപ്പിൽ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പണിക്കര്‍ പടി സ്വദേശിയാണ് സാജിത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മമ്മാലിപ്പടിയെന്ന സ്ഥലത്ത് രാത്രി സാജിദിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

ഇയാളുടെ കയ്യും കാലും കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങള്‍ വാട്ട്സ്ആപ്പ് വഴി പ്രചരിച്ചിരുന്നു. യുവാവ് ലഹരിക്കടിമയാണെന്നും പ്രചരണം നടത്തിയിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യ. നാട്ടുകാരുടെ മര്‍ദ്ദനത്തിരയായ യുവാവിനെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. അതേസമയം പൊലീസ് യുവാവിനെ മര്‍ദ്ദിച്ചവവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

അതേസമയം, യുവാവിന്‍റെ കയ്യിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പ് കൽപ്പകഞ്ചേരി പൊലീസിനു കൈമാറി. മർദ്ദിച്ചവരുടെ പേരുവിവരങ്ങൾ കുറിപ്പലുള്ളതായി ബന്ധുക്കൾ പറയുന്നു. 

എന്നാല്‍ പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പുണ്ടാക്കിയത് നാട്ടിലെ ടിപ്പർ ഉടമസ്ഥൻ ഇംത്യാസ് എന്നും പറയുന്നു. ഇംത്യാസ് ഇടപെട്ടതോടെ പൊലീസ് കേസെടുത്തില്ല. മുഹമ്മദ് സാജിദിന്‍റെ കുടുംബവും ആൾകൂട്ടവും ആവശ്യപ്പെട്ടത് കൊണ്ടാണ് ഇടപെട്ടത് എന്നും ഇംത്യാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

 

click me!