അനീഷ് ആത്മഹത്യ ചെയ്തത് വീണ്ടും അപമാനിക്കപ്പെട്ടതിനാല്‍; നരഹത്യക്ക് കേസെടുത്തേക്കും

Published : Feb 24, 2017, 04:28 AM ISTUpdated : Oct 04, 2018, 06:31 PM IST
അനീഷ് ആത്മഹത്യ ചെയ്തത് വീണ്ടും അപമാനിക്കപ്പെട്ടതിനാല്‍; നരഹത്യക്ക് കേസെടുത്തേക്കും

Synopsis

ഫെബ്രുവരി 14ന് ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെ അനീഷും സുഹൃത്തും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതിന് ശേഷം ഫെബ്രുവരി 19ന് ഐ സപ്പോര്‍ട്ട് അഴീക്കല്‍ എന്ന ഫേസ്ബുക്ക് പേജില്‍ പുതിയ വീഡിയോ അപ് ലോഡ് ചെയ്താണ് പ്രതികളുടെ സുഹൃത്തുക്കള്‍ അപമാനിച്ചത്. അനീഷിനെയും പെണ്‍കുട്ടിയെയും അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ വീഡിയോ അപ്‍ലോഡ് ചെയ്തത്.  

ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അപമാനിക്കുന്നുവെന്ന് കാണിച്ച് അനീഷ് രണ്ട് ദിവസം കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ വിളിച്ച് പരാതി പറഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കി. രണ്ട് ദിവസം മുമ്പും അനീഷ് പൊലീസിനെ സമീപിച്ചു. ഇന്നലെ രാത്രി വരെ ഈ വീഡിയോ ഫേസ്ബുക്ക് പേജിലുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ ഇത് മാറ്റി. പ്രതികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. സദാചാര ഗുണ്ടാ ആക്രമണം കൊല്ലം പൊലീസും അനീഷിന്റെ ആത്മഹത്യ പാലക്കാട് പൊലീസുമായിരിക്കും അന്വേഷിക്കുക. നരഹത്യക്ക് കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ അറസ്റ്റിലെ നാണക്കേട് മറയ്ക്കാൻ സോഷ്യൽ മീഡിയയിൽ സെൻസറിംഗ് എന്ന് പിണറായി; വിമർശനം
കെഎസ്ആർടിസി ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതി: ആദ്യഘട്ടം പൂർത്തിയായ ബസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി നിർവഹിക്കും