
കോഴിക്കോട്: സ്വപ്‌നസ്ഘലനത്തെ കുറിച്ച് ഫേസ്ബുക്കില്‍ കവിതയെഴുതിയ അധ്യാപകനെതിരെ വിദ്യാര്‍ഥികളടങ്ങുന്ന കപട സദാചാര പൊലീസിന്റെ സൈബര്‍ ആക്രമണം. കോഴിക്കോട് നാദാപുരം എം.ഇ.ടി കോളജ് അധ്യാപകനായ അജിന്‍ലാലിനാണ് അതി ക്രൂരമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.
അധ്യാപകനായ അജിന്‍ ലാല്‍ ഫേസ്ബുക്കില്‍ സ്വപ്‌ന സ്ഖലനത്തെ കുറിച്ച് ഒരു കവിത എഴുതിയിരുന്നു.
അജിന്‍ ഫേസ്ബുക്കില്‍ കുറിച്ച കവിത
സ്വപ്നം അതിന്റെ രതിമൂര്‍ച്ഛയില്‍ എത്തുമ്പോഴാണ് സ്വപ്ന സ്ഖലനം സംഭവിക്കുന്നത്..... ഞാന്‍ ഇന്ന് അവളെ ശരിക്കും കണ്ടു എന്റെ തുടകള്‍ നനഞ്ഞു എന്ന് ഞാന്‍ തിരിച്ചറിയുന്നതുവരെയും അത് അവള്‍ തന്നെ ആയിരുന്നു... 'ഞാന്‍ ഇന്ന് അവളെ ശരിക്കും കണ്ടു എന്റെ തുടകള്‍ നനഞ്ഞു'
ഈ വരികള്‍ ഏത് വിദ്യാര്‍ഥിനിയെ ഉദ്ദേശിച്ചാണെന്നും ചോദിച്ച് എം.ഇ.ടിയിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ രംഗത്തെത്തി. എന്നാല്‍ അജിന്റെ സുഹൃത്തുകള്‍ മറുപടികളുമായി എത്തിയതോടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം വാട്‌സ് ആപ്പിലും പ്രചരണം തുടര്‍ന്നു. ഇതിനിടയില്‍ കേട്ടാലറയ്ക്കുന്ന തെറികളുമായി സ്വന്തം വിദ്യാര്‍ത്ഥികള്‍ തന്നെ എത്തിയപ്പോള്‍
ഇത് ഉണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതായിരുന്നു. തല്‍ക്കാലം രണ്ട് ദിവസത്തെക്ക് ജോലിക്ക് വരേണ്ടതില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. വീട്ടില്‍ നിശ്ചയിച്ചുറപ്പിച്ച സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന അവസ്ഥയില്‍ വരെയെത്തി കാര്യങ്ങള്‍.
ഇത്തരത്തില്‍ ഒരു ഫേസ്ബുക്ക് കവിത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അനുഭവിച്ച സൈബര്‍ സദാചാരവാദികളുടെ അക്രമണത്തെ കുറിച്ച് തുറന്നുപറയുന്ന ഒരു പോസ്റ്റ് കൂടി അജിന്‍ ്പ്രസിദ്ധീകരിച്ചു.
പോസ്റ്റ് ഇങ്ങനെ....
പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളോടും വിദ്യാര്ഥികളോടും സംസാരിക്കേണ്ട ഉത്തരവാദിത്തമുള്ളതിനാല്‍ ഞാന്‍ പറയട്ടെ പക്ഷെ എല്ലാവരും മുഴുവനായ്റ്റ് വായിക്കണം ..പിന്നെ കഴിഞ്ഞ 2 ദിവസമായി ഫേസ്ബുക്കിലും വാട്‌സാപ്പിലുമായി നിങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പോസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കടക്കും മുന്‍പ്, നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്റെ രാജി ആണെങ്കില്‍ അതിനു ഇത്രത്തോളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ല നിങ്ങള്‍ക്ക് എന്നോട് പറയാമായിരുന്നു ഞങ്ങള്‍ക്ക് നിങ്ങളുടെ സേവനം ആവശ്യമില്ല എന്നു അതിനുള്ള ഒരു സ്‌പേസ് ഞാന്‍ നിങ്ങള്‍ക്ക് എന്നും തന്നിട്ടുണ്ട് എന്നെ ആവശ്യമില്ല എന്നു തോന്നുനിടത്തു എവിടെ ആണെങ്കിലും നില്‍ക്കാന്‍ ആഗ്രഹിക്കതൊരാളാണ് ഞാന്‍.
ഈ ഒരു പോസ്റ്റിന്റെ പേരില്‍ മാത്രമാണ് നിങ്ങള്‍ എന്നെ പുറത്താക്കാന്‍ ആവിശ്യപ്പെടുന്നത് എന്നു ഇപ്പഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.ഇനി മറ്റുള്ളവര്‍ പറഞ്ഞതു പോലുള്ള ഏതെങ്കിലും കാര്യ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അതിലേക്ക് ഒന്നും തന്നെ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഇനി പോസ്റ്റ് മാത്രമാണ് വിഷയമെങ്കില്‍ അതിലേക്ക് വരാം.പോസ്റ്റ് എല്ലാവരും നന്നായിട്ട് വായിച്ചതു കൊണ്ടു ഞാന്‍ വീണ്ടും ആവര്‍ത്ഥിക്കുന്നില്ല. ആ പോസ്റ്റില്‍ ''ഞാന്‍ ഇന്നവളെ ശരിക്കും കണ്ടു'' എന്നതിനു പകരം അവന്‍ കണ്ടു എന്നായിരുന്നെങ്കില്‍ ,എന്റെ തുടകള്‍ എന്നതിന് പകരം അവന്റെ തുടകള്‍ എന്നായിരുന്നു എങ്കില്‍ നിങ്ങള്‍ക്ക് എന്നെ ചോദ്യം ചെയ്യാന്‍ കഴിയില്ലായിരുന്നു.
അല്ലെങ്കില്‍ അവന്‍ ആരുമാകാം എന്ന ഉത്തരത്തില്‍ തീരുന്ന പ്രസ്നേ ഉണ്ടായിരുന്നുള്ളു.എന്നിട്ടും ഞാന്‍ 'ഞാന്‍' എന്നു തന്നെ എഴുതിയത് അതെനിക്ക് സംഭവിച്ചത് കൊണ്ടു മാത്രമായിരിക്കണം എന്നില്ല.ഞാന്‍ മുന്‍പും എഴുതാറുണ്ട് എം ഈ ടിയില്‍ വന്നതിനു ശേഷവും എഴുതിയിട്ടുണ്ട് അന്നൊന്നും ഇതുപോലൊരു കമെന്റ്‌സുമായി നിങ്ങള്‍ ആരും വന്നിട്ടില്ല.അതു കൊണ്ട് തന്നെ ഞാന്‍ ഇതെഴുതുബോഴും എന്റെ എല്ലാ എഴുത്തു പോലെയുള്ള ഒന്നായിട്ടെ കരുതിയുള്ളൂ.
ഇനി അവള്‍ ആണ് പ്രശ്‌നമെങ്കില്‍ അവള്‍ എന്റെ കാമുകി മാത്രമാണ് അല്ലാതെ നിങ്ങളാരും പറഞ്ഞ സ്റ്റുഡന്‍സ് അല്ല .8 വര്‍ഷത്തെ എന്റെ പ്രണയം അതു എം ഈ ടി യില്‍ പഠിപ്പിക്കുന്നതിന്റെയും പഠിക്കുന്നത്തിന്റെയും എത്രയോ മുന്നേ തുടങ്ങിയതാണ്.പ്രണയം എന്നു കേള്‍ക്കുമ്പോള്‍ എന്താണ് നിങ്ങളുടെ മനസിലേക്ക് വരുന്നത് കോളേജ് വരാന്തയില്‍ ഇരുന്നു ഒന്നിച്ചിരുന്നു സംസാരിക്കുന്നതു ,കൈ പിടിച്ചു ഒപ്പം ചേര്‍ന്നു നടക്കുന്നതു ,അല്ലെങ്കില്‍ കാന്റീനില്‍ ഇരുന്നു വാ തോരാതെ സംസാരിക്കുന്നവരുടെ ചിത്രങ്ങളാണോ? എങ്കില്‍ എന്റെ പ്രണയം ഇതൊന്നും ആയിരുന്നില്ല ഇതിനൊന്നുമുള്ള അവസരങ്ങളും കിട്ടിയിട്ടില്ല.
എന്റെ പ്രണയം പല സ്റ്റേജ്‌സില്‍ കൂടെ കടന്നു പോയിട്ടുണ്ട് ഒരു വര്‍ഷം മുന്നേ ബ്രേക്പ് ഉം ആയി.നിങ്ങള്‍ക്ക് ആ പോസ്റ്റിലെ വരികള്‍ക്ക് മുകളിലൂടെ വായിച്ചപ്പോള്‍ തോന്നിയത് അതെന്റെ കര്‍മമാണ് എന്നാണെകില്‍ നിങ്ങള്‍ക്കാര്‍ക്കും വായിച്ചു നീര്‍ത്തു എടുക്കാന്‍ പറ്റാത്ത എന്റെ തീവ്ര നഷ്ട പ്രണയുമുണ്ടതില്‍ .അതു കൊണ്ടാണ് നിങ്ങള്‍ ഈ പോസ്റ്റ് എത്ര വളച്ചൊടിച്ചിട്ടും ഞാന്‍ ഡിലീറ്റ് ചെയ്യാത്തത് അതു കാമമല്ല പ്രണയമാണ് അതുകൊണ്ടു ഈ ഒരു കാര്യത്തില്‍ എനിക്ക് തെറ്റു പറ്റി ന്നു ഞാന്‍ പറയാത്തതും. വിമര്ശിച്ചവരില്‍ ബഹു ഭൂരിപക്ഷം നോമ്പ് വൃതം അനുഷ്ഠിക്കുന്നവരും മാലയിട്ട് ശബര്‍മലക്ക് പോകുന്നവരുമാണ് ഈ വൃഥാ കാലയളവില്‍ നിങ്ങള്‍ക്ക് എത്ര പേര്‍ക്ക് സ്ഖലനം സംഭവിച്ചിട്ടില്ല ഉറപ്പോടെ പറയാന്‍ പറ്റും അപ്പോള്‍ മനസില്‍ കാമം തോന്നിയിടാണോ.ദൈവത്തെ മാത്രം ചിന്തിച്ചു നടക്കുന്ന ഈ കാലയളവില്‍ പോലും ഇതു സംഭവിക്കുന്നുണ്ടെങ്കില്‍ ഇതെങ്ങനെ ഒരു തോന്നിവാസമാകും.ഇതൊരു ബിയലോജിക്കല്‍ പ്രോസസ് മാത്രമാണ്.എന്നു കരുതി എനിക്ക് സംഭവിച്ചു എന്നല്ല പ്രണയത്തെ കുറിച്ചു പലരും അഗാധമായി എഴുതിയിട്ടുണ്ട് അതൊക്കെ എന്റെ സുഹൃത്തുക്കള്‍ മുകളില്‍ പ്രതിപാദിച്ചിട്ടുണ്ട് അതുപോലെ എന്റെ പ്രണയത്തെ കുറിച്ചു ഞാന്‍ എഴുതിയ എന്റെ ചെറുകഥയിലെ ഒരു ഭാഗം മാത്രമാണത്.
എന്നും 4 വരി കവിതകളെ മാത്രം പ്രണയിച്ചിട്ടുള്ള ഞാന്‍ ഇന്നലേം ഒന്നുഎഴുതി അത്ര മാത്രം.
ഞാന്‍ നിങ്ങളുടെ ആരുടേം ആസ്വാദന തലത്തെ കുറ്റപ്പെടുത്തുവാന്‍ വരുന്നില്ല.ഒരു കാര്യം സംഗ്രഹിക്കാന്‍ കഴിയുന്നില്ല എങ്കില്‍ അതിനെ വേറൊരു രീതിയില്‍ വളച്ചൊടിക്കുന്നത് എന്തിന് ?വായിച്ചിട്ട് മനസ്സിലാവാത്ത എന്റെ പല സുഹൃത്തുക്കളും ഇന്‍ബോക്‌സില്‍ വന്നു ചോദിച്ചിട്ടുണ്ട്.ഞാന്‍ നിങ്ങള്‍ക്ക് കമലാ സുരയ്യയിനെയോ ,ചുള്ളികടിനെയോ ബഷീറിനെയോ പുനത്തില്‍ന്നെയോ ഒന്നും സജിസ്‌റ് ചെയ്യുന്നില്ല അവരൊക്കെ നിങ്ങള്‍ക്ക് മോശകാരാണെങ്കില്‍ നിങ്ങളൊക്കെയും ഒരു കാലത്തു ഏറ്റു പാടിയ കൊല്ലം ശാഫിന്റെ 'വിരഹത്തിന്‍ വേദന അറിയാന്‍ ....എന്ന ഗാനം അവസാനിക്കുന്ന വരികള്‍ നഗ്‌ന മേനികല്‍ നീലരാവില്‍ ഉറയുന്ന സുഗമല്ല പ്രണയം എന്നാണ്...ഇതില്‍ പ്രശ്‌നമൊന്നും ഇല്ലേ..പ്രണയം അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസിലാക്കി പ്രണയിക്കുമ്പോള്‍ നമ്മളില്‍ എല്ലാവരിലും ഒരു കലാകാരന്‍ ജനിക്കും എന്നതാണ്.
ഇങ്ങനെ ഒക്കെ ആണേലും ഉള്ളില്‍ ഒരുപാടുണ്ട് ട്ടോ സങ്കടങ്ങള്‍ അതൊക്കെ നിങ്ങള്‍ അറിയുക തന്നെ വേണം സെന്റിമെന്‌സ് എന്നു പറകുഞ്ഞു കളിയാക്കിക്കോലു എങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ നിങ്ങള്‍ ഒക്കെ ഇങ്ങനെ ടാര്‍ഗറ്റ് ചെയ്തു ആക്രമിച്ചപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ് 17 വര്‍ഷം ഞാന്‍ കഷ്ടപ്പെട്ടു പഠിച്ചു ഉണ്ടാക്കിയ എന്റെ ക്യാരീര്‍ ആണ്.ഈ ഒരു പ്രൊഫഷന്‍ അല്ലാതെ വേറെ ഒന്നിനെ പറ്റിയും ഇതുവരെ സ്വപ്നങ്ങള്‍ കണ്ടിട്ടില്ല. ഈ ഒരു ജോലിയിലേക്ക് എത്തുന്നതിനു മുന്‍പ് പല ജോലിയും ചെയ്തിട്ടുണ്ട് പകുടിക്കാന്‍..construction,വീഡിയോ വര്‍ക് ,baloon decoration etc etc ..എന്നിട്ടും ഞാന്‍ ഊരി മാഷ് ആയതു ചെറുപ്പത്തില്‍ തൊട്ടു കണ്ട സ്വപ്നം ഏത് സാഹചര്യത്തിലും നെഞ്ചോട് ചേര്‍ത്തു പിടിച്ചത് കൊണ്ടാണ്.വീട്ടിലെ ഏക സ്ഥിര വരുമാനക്കാരന്‍ ,പോണ്ടി ബാച്ചില്‍ കഴിഞ്ഞ വര്‍ഷം പടിച്ചിറങ്ങിയതിലെ ആദ്യ ജോലിക്കാരന്‍ ദേ ഇപ്പൊ ആദ്യം ജോലി പോയ ആള്‍.ഇതെഴുതുമ്പോഴും എന്റെ മുന്നില്‍ നിന്നു എന്നെ നോക്കി ചിരിക്കുന്ന 2 formal ഷര്‍ട്ടും പാന്റും ഉണ്ട്..ആദ്യമായി വാങ്ങിച്ചവ.ഇനിയും എന്റെ പോസ്റ്റിനെ പറ്റി അഗാധമായി ചിന്ധിക്കുന്നവര്‍ നാളെ മുതല്‍ രാവിലെ ഞാന്‍ എങ്ങോട്ടിറങ്ങും എന്നുള്ള എന്റെ ചിന്ദകള്‍ കൂടി ഉല്‍പ്പാടുത്തേണ്ടതുണ്ട്.പിന്നെ ഇതിലൊക്കെ ഉപരി നിങ്ങള്‍ എനിക്ക് നഷ്ടപ്പെടുത്തിയത് ഫോമല്‍ ഡ്രെസ്സില്‍ ഞാന്‍ ഇറങ്ങി പോവുന്നത് എന്നും അടുക്കളയുടെ വാതിലിലൂടെ ഞാന്‍ മറയുന്നതുവരെ നോക്കി നില്‍ക്കുന്ന എന്റെ അമ്മയുടെ നോട്ടതെയാണ് എനിക്ക് കിടകുന്ന എന്റെ സലറിയേക്കാളും വലിയ എന്റെ സമ്പാദ്യം.
എങ്കിലും സമയം കിട്ടുമ്പോഴൊക്കെ വീട്ടിലേക്ക് വരണം ഈ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്റെ അമ്മയും പെങ്ങളും എങ്ങനെ ആണെന്ന് അറിയണം.നിങ്ങള്‍ ആരായാലും എപ്പോ വീട്ടിലേക്ക് വന്നാലും ഒരു ഗ്ലാസ് കട്ടന്‍ കിട്ടും.
പിന്നെ പറഞ്ഞാ തീരാത്ത കടപാടാണ് എന്റെ പോണ്ടി ഫ്രണ്ട്സ് ചേട്ടന്മാര്‍ ബേസ്ഡ് ഫ്രണ്ട് ഷഹീന്‍ ചേച്ചിമാര്‍ അനിയതിമാര്‍ എല്ലാരോടും ഞാന്‍ പറയാതെ നിങ്ങള്‍ തന്ന ഈ സോപ്പോര്‍ട്ടിനു സ്‌നേഹത്തിനു..പിന്നെ ഇന്നലെ വരെ മാഷേന്നു വിളിച്ച ഇന്ന് എന്റെ ഇന്‌ബോക്‌സിലേക് വന്നു നായിന്റെ മോനെ മുതല്‍ അങ്ങോട്ട് വിളിച്ച ഞാന്‍ പഠിപ്പിക്കുന്നതും പഠിപ്പിക്കാത്തതുമായ എല്ലാ സ്റ്റുഡന്‍സിനോടും സ്‌നേഹം മാത്രം...
I quit
ഇത്തരത്തില്‍ അതി ഭീകരമായ സൈബര്‍ ആക്രമണങ്ങളാണ് അജിന്‍ എന്ന അധ്യാപകനെതിരെ നടന്നത്. ഫേസ്ബുക്കില്‍ നിരവധി പേരാണ് അജിന് പിന്തുണയുമായി എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam