പോറ്റി സ്പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിൽ, പണം പലിശയ്ക്ക് നൽകി; തട്ടിപ്പിനെത്തിയത് തമിഴ്നാട്ടിലെ ഡി മണി എന്ന സംഘം

Published : Dec 23, 2025, 07:47 AM IST
unnikrishnan potty

Synopsis

ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിലാണെന്നും ഇടനില നിന്നാണ് തട്ടിപ്പ് നടത്തിയതെന്നുമുള്ള വിവരമാണ് പുറത്തുവരുന്നത്.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിലാണെന്നും ഇടനില നിന്നാണ് തട്ടിപ്പ് നടത്തിയതെന്നുമുള്ള വിവരമാണ് പുറത്തുവരുന്നത്. സ്വർണ വ്യാപാരി ​ഗോവർധൻ പോറ്റി വഴി നൽകിയത് ഒന്നരക്കോടി രൂപയാണ്. ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിലെ വ്യാപാരികളും പോറ്റി വഴി ബോർഡിന് പണം നൽകിയിരുന്നു. വ്യവസായികൾ നൽകിയ പണം ഉണ്ണിക്കൃഷ്ണൻ പോറ്റി വകമാറ്റി ചെലവഴിച്ചു. പണം പലിശയ്ക്ക് നൽകിയാണ് പോറ്റി പണം സമ്പാദിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള ഡി മണി എന്ന സംഘവും തിരുവനന്തപുരത്ത് എത്തിയിരുന്നു. വിഗ്രഹ തട്ടിപ്പിനായിട്ടാണ് സംഘമെത്തിയത്. ഒരു വാഹനം നിറയെ പണവുമായി എത്തിയെന്നാണ് ലഭിച്ച വിവരമെന്നാണ് വ്യവസായിയുടെ മൊഴി. ഒരു കേന്ദ്രത്തിൽ പൊതിഞ്ഞുവച്ച നിലയിൽ ഈ സംഘം വിഗ്രഹങ്ങൾ വച്ചിരിക്കുന്നതുo കണ്ടു. സ്വർണകൊള്ള എഫ്എസ്എല്‍ റിപ്പോർട്ട് അന്തിമഘട്ടത്തിലാണ്. വിഎസ്എസ് സി യുടെ സഹായത്തോടെയാണ് സ്വർണത്തിൻ്റെ കാലപ്പഴക്കം നിർണയിക്കുന്നത്. അതേ സമയം ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നോവായി അമൽജിത്ത്; ചുഴിയിൽപ്പെട്ട സഹോദരനെ കരകയറ്റാൻ കടലിലിറങ്ങി, കാണാതായ പത്താം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി
മലയാളികളുടെ യാത്രാ ദുരിതത്തിന് നേരിയ ആശ്വാസം, ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു