
പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര ഡിസംബർ 26-ന് വൈകിട്ട് ശരംകുത്തിയിലെത്തും. തുടർന്ന് സന്നിധാനത്തേക്ക് ആനയിക്കുന്ന തങ്കയങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. 27 ന് രാവിലെ 10.10 നും 11.30 നും ഇടയിലാണ് ഇക്കുറി മണ്ഡലപൂജ ചടങ്ങ്.
മണ്ഡലകാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സന്നിധാനം തിരക്കിലേക്ക്. ഇന്നലെ 90,000ന് മുകളിൽ തീർത്ഥാടകരാണ് ദർശനം നടത്തിയത്. പരീക്ഷ കഴിഞ്ഞ് ക്രിസ്മസ് അവധി തുടങ്ങിയാൽ തിരക്ക് കൂടുമെന്നാണ് വിലയിരുത്തൽ. സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കർപ്പൂരദീപ ഘോഷയാത്ര ഇന്ന് വൈകുന്നേരം നടക്കും. വൈകുന്നേരം 6.30ന് ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേൽശാന്തിയും ചേർന്നു തിരിതെളിച്ചു കർപ്പൂര ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam