കേരളമടക്കം 3 സംസ്ഥാനങ്ങളിലെ കരട് വോട്ടർപട്ടിക ഇന്ന്; അന്തിമപട്ടിക ഫെബ്രുവരി 21 ന്, സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാർ

Published : Dec 23, 2025, 07:15 AM IST
voters list

Synopsis

കേരളം കൂടാതെ മധ്യപ്രദേശ്, ഛത്തീസ്​ഗഡ് സംസ്ഥനങ്ങളിലെ കരട് വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.

ദില്ലി: കേരളമടക്കം 3 സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാറിലെയും എസ്ഐആർ നടപടികൾക്ക് ശേഷമുള്ള കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളം കൂടാതെ മധ്യപ്രദേശ്, ഛത്തീസ്​ഗഡ് സംസ്ഥനങ്ങളിലെ കരട് വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. നാലിടത്തും നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് കമ്മീഷൻ നീട്ടിയതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പട്ടിക പ്രസിദ്ധീകരിക്കും. നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിച്ച തമിഴ്നാട്ടിൽ 97 ലക്ഷം പേരെയും ​ഗുജറാത്തിൽ 73 ലക്ഷം പേരെയും പട്ടികയിൽനിന്നും ഒഴിവാക്കിയിരുന്നു. എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയം ഇനിയും നീട്ടണമെന്ന് വിവിധ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: പത്താം പ്രതി ​ഗോവർധന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും
കേരളമടക്കം 3 സംസ്ഥാനങ്ങളിലെ കരട് വോട്ടർപട്ടിക ഇന്ന്; അന്തിമപട്ടിക ഫെബ്രുവരി 21 ന്, സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാർ