'77,000 മൊബൈൽ ടവർ പ്രവർത്തനക്ഷമം',കേരളത്തിന് കേന്ദ്രത്തിന്‍റെ കൂടുതല്‍ സഹായം

Published : Aug 20, 2018, 07:53 PM ISTUpdated : Sep 10, 2018, 12:52 AM IST
'77,000 മൊബൈൽ ടവർ പ്രവർത്തനക്ഷമം',കേരളത്തിന് കേന്ദ്രത്തിന്‍റെ കൂടുതല്‍ സഹായം

Synopsis

77,000 മൊബൈൽ ടവർ പ്രവർത്തനക്ഷമമെന്ന് കേന്ദ്രം അറിയിച്ചു. ഇനി എണ്ണായിരം മൊബൈൽ ടവർ കൂടി ശരിയാക്കും. 13 ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തനരഹിതമാണെന്നും കേന്ദ്രം അറിയിച്ചു.  

ദില്ലി:പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിന് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് കേന്ദ്രം. കേരളത്തിലേക്ക് 20 മെട്രിക് ടണ്‍ ബ്ലീച്ചിംഗ് പൗഡര്‍, ഒരു കോടി ക്ലോറിന്‍ ഗുളികകള്‍ തുടങ്ങിയവ കേന്ദ്രം കയറ്റി അയക്കും. 52 മെട്രിക് ടൺ മരുന്ന് കേരളത്തിലേക്ക് അയച്ചു ഇതുകൂടാതെ 20 മെട്രിക് ടൺ മരുന്ന് കൂടി ഇന്ന് നൽകും. 77,000 മൊബൈൽ ടവർ പ്രവർത്തനക്ഷമമെന്ന് കേന്ദ്രം അറിയിച്ചു. ഇനി എണ്ണായിരം മൊബൈൽ ടവർ കൂടി ശരിയാക്കും. 13 ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തനരഹിതമാണെന്നും കേന്ദ്രം അറിയിച്ചു.

ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ കേരളത്തിന് ഉറപ്പാക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി വിവിധ മന്ത്രാലയങ്ങള്‍ക്ക് ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥിതി സാധാരണനിലയിലായകും വരെ സേനകള്‍ കേരളത്തില്‍ തുടരുമെന്നും കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി