'പ്രളയബാധിത മേഖലകളില്‍ ശുദ്ധജലം ഉറപ്പാക്കും'

By Web TeamFirst Published Aug 20, 2018, 7:10 PM IST
Highlights

100 വീടിന് ഒരു സംഘം എന്ന നിലയില്‍ ക്ലോറിനേഷൻ പ്രവര്‍ത്തനങ്ങള്‍ നടത്തും. പാമ്പ് കടിയേല്‍ക്കുന്നവര്‍ക്കുള്ള 'ആന്‍റി വെനം' താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലേക്കുള്ള ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. പ്രളയ ബാധിത മേഖലകളില്‍ താല്‍കാലികമായി പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും തുടങ്ങുമെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരം:പ്രളയബാധിത മേഖലകളിൽ ശുദ്ധജലം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി. പ്രളയ ബാധിത മേഖലകളിലെ മാലിന്യ നിര്‍മാര്‍ജനം ആരോഗ്യ തദ്ദേശ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. 

click me!