ഒമാനിലെ ഊര്‍ജമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍

By Web DeskFirst Published Apr 9, 2018, 12:47 AM IST
Highlights
  • ഒമാന്റെ ഊര്‍ജ, ജല മേഖലയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2021 ഓടെ കൂടി 13 ശതമാനത്തിലെത്തിക്കുമെന്ന് അധികൃതര്‍.

ഒമാന്‍:  രാജ്യത്ത് നടന്ന് വരുന്ന വിവിധ വികസനങ്ങള്‍ ഒമാന്റെ ഊര്‍ജ, ജല മേഖലയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2021 ഓടെ കൂടി 13 ശതമാനത്തിലെത്തിക്കുമെന്ന് അധികൃതര്‍. ഇത് സ്വദേശികളുടേയും വിദേശികളുടേയും തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും പബ്ലിക് അഥോറിറ്റി  വ്യക്തമാക്കി.

വളരെ വേഗത്തിലുള്ള നഗര വ്യവസായ വികസനം, അതിവേഗം വളരുന്ന ജനസംഖ്യ, ജീവിത ശൈലിയിലെ മാറ്റം എന്നിവ പ്രത്യക്ഷ്യമായി തന്നെ ഒമാനിലെ ഊര്‍ജ, ജല മേഖലയുടെ ആവശ്യങ്ങളും ഉയര്‍ത്തിക്കൊണ്ടു വരുന്നു. അതിനാല്‍ ഊര്‍ജ ഉത്പാദന മേഖലയില്‍ 11 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍, വരും വര്‍ഷങ്ങളില്‍  ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഊര്‍ജ ഉത്പാദനം, ബദല്‍ ഊര്‍ജ സംവിധാനം വിതരണം എന്നീ മേഖലകളില്‍ സ്വകാര്യ വിദേശ നിക്ഷേപം ആകര്‍ഷിക്കുവാന്‍  ഒമാന്‍ സര്‍ക്കാര്‍ ഇതിനകം നിരവധി പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ ധാരാളം വിദേശ നിക്ഷേപങ്ങള്‍  എത്തുന്നത് മൂലം, കൂടുതല്‍ തൊഴില്‍ അവസരങ്ങളും രാജ്യത്ത് ഉണ്ടാകും. 2019 വരെ രാജ്യത്തെ ഈ മേഖലയില്‍ ഓരോ വര്‍ഷവും പത്ത് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

click me!