മലമ്പുഴ ഡാമിലെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി: ഭാരതപ്പുഴയില്‍ ജലനിരപ്പുയരും

By Web TeamFirst Published Aug 3, 2018, 12:36 PM IST
Highlights

ഭാരതപ്പുഴയുടേയും കല്‍പ്പാത്തി പുഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

പാലക്കാട്: മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നാല് ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തി. നേരത്തെ മൂന്ന് സെമീ വീതം തുറന്നു ഷട്ടറുകളിലൂടെ വെള്ളമൊഴുക്കി വിട്ടിരുന്നു. ജലനിരപ്പ് കൂടിയതോടെ ആറ് സെമീ കൂടി ഷട്ടര്‍ ഉയര്‍ത്തി. 

ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുകി വിടുന്ന സാഹചര്യത്തില്‍ ഭാരതപ്പുഴയിലും കല്‍പ്പാത്തി പുഴയിലും ജലനിരപ്പുയരുമെന്നും അതിനാല്‍ ഇരുനദികളുടേയും കരയില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

അതേസമയം അണക്കെട്ട് തുറന്നതോടെ പവര്‍ഹൗസില്‍ ട്രയല്‍ റണ്ണ് നടത്താനൊരുങ്ങുകയാണ് അധികൃതര്‍. വെള്ളിയാഴ്ച്ച ട്രയല്‍ റണ്‍ നടത്തി അണക്കെട്ട് തുറന്നിടുന്ന ദിവസങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. 

click me!