അമ്മയും രണ്ട് കുട്ടികളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

Published : Jan 13, 2018, 11:01 PM ISTUpdated : Oct 05, 2018, 04:09 AM IST
അമ്മയും രണ്ട് കുട്ടികളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

Synopsis

കണ്ണൂർ: പിണറായിയിൽ അമ്മയെയും രണ്ട് കുട്ടികളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പിണറായി ഡോക്ടർ മുക്കിലാണ് രണ്ടും, എട്ടും വയസ്സുള്ള കുട്ടികൾക്കൊപ്പം അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും അമ്മയും ചികിത്സക്കായി പുറത്തുപോയ സമയത്തായിരുന്നു സംഭവം.

കഴുത്തിൽ കുരുക്കിട്ട് തൂക്കി മക്കളെ രണ്ടുപേരെയും കൊലപ്പെടുത്തിയ ശേഷം അമ്മ പ്രീതയും തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.  അടുത്തടുത്ത മുറികളിലായായിരുന്നു മൂന്നു മൃതദേഹങ്ങളും. എട്ടു വയസ്സുള്ള മൂത്ത മകൾ വൈഷ്ണ ഒറ്റയ്ക്ക് ഒരു മുറിയിലും, പ്രീതയും 2 വയസ്സുള്ള മകൾ ലയയും ഒരുമിച്ച് മറ്റൊരു മുറിയിലുമായിരുന്നു.  ഭർത്താവും അമ്മയും ചികിത്സാവശ്യത്തിനായി മംഗലാപുരത്തേക്ക് പോയതിനാൽ വീട്ടിൽ ഇവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

വീട്ടിൽ നിന്ന് ഏറെനേരമായി ശബ്ദമൊന്നും കേൾക്കാത്തതിൽ സംശയം തോന്നി അയൽവാസികൾ എത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.  ആദ്യം വൈഷ്ണയെ കണ്ടെത്തിയതിന് പിന്നാലെ, വാതിൽ ചവിട്ടിപ്പൊളിച്ച് പ്രീതയെയും ഇളയ മകളെയും താഴെയിറിക്കുകയായിരുന്നു.  മൂവരും ഇതിനോടകം മരിച്ചിരുന്നു.  തുടർന്ന് പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി.  മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ മാസം പണിപോയ കണ്ടക്ടർമാരുടെ എണ്ണം 2! 18 രൂപ ജി പേ ചെയ്യാൻ കഴിയാത്തതിൽ രാത്രിയിൽ ഇറക്കി വിട്ടത് യുവതിയെ, നടപടി
ശബരിമല സ്വർണ്ണ കേസിൽ നിർണായക നീക്കം, അടൂർ പ്രകാശിനെ ചോദ്യം ചെയ്യും, പോറ്റിക്കൊപ്പമുള്ള ദില്ലിയാത്രാ വിവരവും ശേഖരിക്കും