പയ്യന്നൂരില്‍ വൃദ്ധയായ അമ്മയ്‌ക്ക് മകളുടെ ക്രൂരമര്‍ദ്ദനം

Web Desk |  
Published : Nov 27, 2016, 06:51 AM ISTUpdated : Oct 04, 2018, 08:01 PM IST
പയ്യന്നൂരില്‍ വൃദ്ധയായ അമ്മയ്‌ക്ക് മകളുടെ ക്രൂരമര്‍ദ്ദനം

Synopsis

കണ്ണൂര്‍: ശാരീരിക അവശതകള്‍ കാരണം അറിയാതെ മൂത്രമൊഴിച്ചതിന് എഴുപത്തിയഞ്ചുകാരിയായ അമ്മയ്ക്ക് മകളുടെ ക്രൂര മര്‍ദനം. പയ്യന്നൂര്‍ മാവിച്ചേരി സ്വദേശി കാര്‍ത്യായനിയെയാണ് മകള്‍ കൈ കൊണ്ടും ചൂലു കൊണ്ടും മര്‍ദിച്ചത്. അമ്മയെ മര്‍ദിച്ച സംഭവത്തില്‍ മറ്റു മക്കള്‍ പൊലീസില്‍ പരാതി നല്‍കി. മകളുടെ ശകാരവാക്കുകള്‍ കേട്ട് ചുമരില്‍ കൈകുത്തി നില്‍ക്കുന്ന കാര്‍ത്യായനിയെ പിന്നീട് മകള്‍ അടിക്കുന്നതും അമ്മയുടെ കരച്ചിലും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൈ കൊണ്ടും കൈയിലുള്ള ചൂലു പോലുള്ള വസ്തു കൊണ്ടുമാണ് കരച്ചില്‍ വകവെക്കാതെയുള്ള മര്‍ദനം.  മൂത്രമൊഴിച്ചത്‌ന്റേ പേരിലാണ് ഇതെന്നും മകളുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം.  ശേഷം ഇവരെ തള്ളിപ്പുറത്താക്കുകയും ചെയ്യുന്നുണ്ട്.

മൂന്ന് മക്കളുള്ള കാര്‍ത്യായനി കുറേനാളുകളായി മകള്‍ ചന്ദ്രമതിയോടൊപ്പമാണ് താമസം. സ്വത്തും മറ്റും കൈക്കലാക്കിയ ശേഷം ഇവര്‍ അമ്മയെ മര്‍ദിക്കുന്നത് പതിവാണെന്നും, തങ്ങളെ അമ്മയുടെ അടുത്തെത്താന്‍ സമ്മതിക്കാറില്ലെന്നും മറ്റു മക്കള്‍ പറയുന്നു. മകന്‍ വേണുഗോപാലാണ് ഇക്കാര്യങ്ങള്‍ കാട്ടി പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ കേസെടുത്ത പൊലീസ് അടുത്ത ദിവസം മക്കളോടൊന്നിച്ച് സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിരിക്കുയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ
മഞ്ഞുവീഴ്ചയിൽ ഇൻഡിഗോ വിമാനം വൈകി, ദേഷ്യത്തിൽ ഇരുന്ന യാത്രക്കാരുടെ മുന്നിലേക്ക് വന്ന എയർ ഹോസ്റ്റസ് ചിരി പടര്‍ത്തി, വീഡിയോ