അടുത്ത വീട്ടില്‍നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചതിന് മക്കളെ ചട്ടുകം പഴിപ്പിച്ച് പൊള്ളിച്ചു; അമ്മയ്ക്കെതിരെ കേസെടുത്തു

Published : Jan 01, 2019, 12:28 AM ISTUpdated : Jan 01, 2019, 12:36 AM IST
അടുത്ത വീട്ടില്‍നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചതിന് മക്കളെ ചട്ടുകം പഴിപ്പിച്ച് പൊള്ളിച്ചു; അമ്മയ്ക്കെതിരെ കേസെടുത്തു

Synopsis

സ്ത്രീയും ഒപ്പമുണ്ടായിരുന്ന പുരുഷനും കുട്ടികളെ തനിച്ചാക്കി രണ്ട് ദിവസം മുമ്പ് കോഴിക്കോട്ടേക്ക് പോയിരുന്നു. ഇതിനിടെ വിശന്നുവലഞ്ഞ ആണ്‍ കുട്ടികള്‍ സമീപത്തെ വീട്ടില്‍നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചു. തിരിച്ചെത്തിയപ്പോള്‍ ഇതറിഞ്ഞ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നു. 

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍, ആറും മൂന്നും വയസുള്ള കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മക്കെതിരെ കേസെടുത്തു. അടുത്ത വീട്ടില്‍നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചതിന്‍റെ പേരിലായിരുന്നു അമ്മയുടെ ക്രൂരത. തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീക്കെതിരെയാണ് കോട്ടക്കല്‍ പൊലീസ് കേസെടുത്തത്. 

രണ്ട് ദിവസം മുമ്പാണ് കുട്ടികള്‍ക്ക് പൊള്ളലേറ്റത്. സ്ത്രീയും ഒപ്പമുണ്ടായിരുന്ന പുരുഷനും കുട്ടികളെ തനിച്ചാക്കി രണ്ട് ദിവസം മുമ്പ് കോഴിക്കോട്ടേക്ക് പോയിരുന്നു. ഇതിനിടെ വിശന്നുവലഞ്ഞ ആണ്‍കുട്ടികള്‍ സമീപത്തെ വീട്ടില്‍നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചു. തിരിച്ചെത്തിയപ്പോള്‍ ഇതറിഞ്ഞ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നു. 

കുട്ടികളുടെ കൈകളിലും കാലുകളിലുമാണ് പൊള്ളലേറ്റത്. കുട്ടികളുടെ കരച്ചില്‍ കേട്ട സമീപവാസികളാണ് ചൈല്ഡ് ലൈനേയും പൊലീസിനേയും വിവരം അറിയിക്കുന്നത്. ഇത് ആദ്യ സംഭവമല്ലെന്ന് കുട്ടികള്‍ ചൈല്‍ഡ് ലൈന് മൊഴി നല്‍കി. കുട്ടികളെ രണ്ടത്താണിയിലെ ശാന്തിഭവനിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി