അമ്മ ബ്യൂട്ടിപാര്‍ലറില്‍, നാലുവയസുകാരി പത്തുനിലകെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Published : Feb 22, 2018, 03:38 PM ISTUpdated : Oct 04, 2018, 08:04 PM IST
അമ്മ ബ്യൂട്ടിപാര്‍ലറില്‍, നാലുവയസുകാരി പത്തുനിലകെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Synopsis

ഗാസിയാബാദ്: പത്തുനില കെട്ടിടത്തില്‍ നിന്ന് താഴെ വീണ് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നാലുവയസുകാരിയായ മിറയാണ് കൊല്ലപ്പെട്ടത്. ഉച്ചയുറക്കത്തില്‍  നിന്നെഴുന്നേറ്റ നാലുവയസുകാരി ബാല്‍ക്കണിയിലെത്തിയത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെടാതെ പോവുകയായിരുന്നു. ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. 

കുട്ടിയുടെ മാതാവ് ബ്യൂട്ടിപാര്‍ലറില്‍ പോയ സമയത്തായിരുന്നു അപകടം. മൂത്ത കുട്ടിയോട് ഇളയ കുട്ടിയെ ശ്രദ്ധിക്കാന്‍ നിര്‍ദേശിച്ചായിരുന്നു മാതാവ് ബ്യൂട്ടി പാര്‍ലറില്‍ പോയത്. എന്നാല്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പറഞ്ഞ് പോയ അമ്മ ട്യൂഷന് സമയമായിട്ടും മടങ്ങി വരാതായതോടെ മൂത്ത മകള്‍ കുട്ടി കിടന്നിരുന്ന വാതില്‍ പുറത്ത് നിന്ന് പൂട്ടിയിട്ട് ക്ലാസിലേയ്ക്ക് പോവുകയായിരുന്നു.   ഈ സമയത്ത് ഉണര്‍ന്ന മിറ ബാല്‍ക്കണിയിലെത്തുകയായിരുന്നെന്നാണ് കരുതുന്നത്. 

എന്തോ നിലത്ത് വീഴുന്നത് കണ്ട് വാച്ച്മാന്‍  ഓടിയെത്തുകയായിരുന്നു. എന്നാല്‍ അടുത്തെത്തിയതോടെയാണ് വീണത് കുട്ടിയാണെന്ന് തിരിച്ചറിയുന്നത്. 
ഇവര്‍ കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുഴുവന്‍ രക്തമായിരുന്നതിനാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ മാതാപിതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

87-ാം വയസ്സിൽ 37കാരിയിൽ മകൻ പിറന്നു, സന്തോഷ വാർത്ത അറിയിച്ച് പ്രശസ്ത ചിത്രകാരൻ
വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് കിണറ്റിലേക്ക് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം