
ലണ്ടന്‍: 1975ല്‍ മരിച്ച നവജാത ശിശുവിന്‍റെ ശവകുടീരം നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം പരിശോധിച്ച അമ്മ ശരിക്കും ഞെട്ടി. തന്‍റെ മൂന്നാം കുഞ്ഞ് ജനിക്കുമ്പോള്‍ ഇരുപത്തിയാറാം വയസായിരുന്നു റീഡ് എന്ന അമ്മ. ഗര്‍ഭം 34 ആഴ്ച പിന്നിട്ടപ്പോള്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്നു കുട്ടിയെ പ്രത്യേക വിഭാഗത്തിലേക്കു മാറ്റി.
ഇടയ്ക്ക് കുരുന്നിനെ കാണാന്‍ പോകുമായിരുന്നു. ആ കൈയ്യില്‍ ചുംബിക്കുമായിരുന്നു. ആറുദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ അന്നനാളത്തില്‍ ശസ്ത്രക്രിയ നടത്തണമെന്നും മറ്റൊരു ആശുപ്രതിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനു അവര്‍ സമ്മതം മൂളി. പിന്നീട് കുട്ടിയുടെ സ്ഥിതി വഷളായെന്നായിരുന്നു വിവരം. തകര്‍ന്ന മനസോടെ കുഞ്ഞിനെ കാണാന്‍ പോയപ്പോള്‍ അത്യസന്ന വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് കുഞ്ഞു മരിച്ചെന്ന വിവരമാണു കാത്തിരുന്നത്.
ഒടുവില്‍ മൃതദേഹം കാണാന്‍ അമ്മ പോയി. സംസ്‌കാരത്തിനു പ്രത്യേക ഏജന്‍സിയെയാണ് ഏല്‍പ്പിച്ചത്. കുട്ടിക്ക് ഉടുപ്പും കൊന്തയും മറ്റുമായി പോയെങ്കിലും ഇതു ധരിപ്പിക്കാന്‍ അനുവദിച്ചില്ല. മാത്രമല്ല, വലുപ്പത്തിലും മുടിയുടെ നിറത്തിലുമെല്ലാം ആ കുട്ടി തന്‍റെതാണെന്ന് അംഗീകരിക്കാന്‍ റീഡ് തയാറല്ലായിരുന്നു.
പിന്നീട് പെട്ടി ചുമന്നേപ്പാള്‍ തെല്ലും ഭാരമില്ലായിരുന്നു. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖവിലയ്‌ക്കെടുത്തില്ല. മനോവിഷമം കൊണ്ടുള്ള തോന്നലെന്ന് എല്ലാവരും പറഞ്ഞു. എന്നിട്ടും കുഞ്ഞിന്റെ ഹൃദയസ്പന്ദനം തിരിച്ചറിഞ്ഞ അമ്മ പ്രാര്‍ഥിക്കാന്‍ പതിവായി സെമിത്തേരിയിലെത്തി.
സത്യം വെളിപ്പെടുത്തിത്തരാന്‍ മുട്ടിപ്പായി ദൈവത്തോട് പ്രാര്‍ഥിച്ചു. ഇതിനാണ് ഒടുവില്‍ ഉത്തരം കിട്ടിയത്. കുട്ടിയെ ഈ കുഴിയില്‍ അടക്കിയിട്ടില്ല. ഇത് എല്ലാവരും അംഗീകരിക്കുമ്പോഴും മകനെയോര്‍ത്ത് റീഡ് വിതുമ്പുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam