
തിരുവനന്തപുരം:മോട്ടോർ വാഹന പണിമുടക്ക് കണക്കിലെടുത്ത് കണ്ണൂര്‍, എംജി, കേരള, ആരോഗ്യ സർവകലാശാലകൾ നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ചൊവ്വാഴ്ച നടക്കേണ്ട ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയനുകള്‍ ദേശീയ പണിമുടക്ക് നടത്തുന്നത്. ഇന്ന് അര്‍ധരാത്രിമുതലാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
ഓട്ടോ, ടാക്സി,സ്വകാര്യ ബസുകള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍ എന്നിവ സമരത്തിൽ പങ്കെടുക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആർടിസിയിലെ യൂണിയനുകളും ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പണിമുടക്കിന് നോട്ടീസ് നൽകിയ സംഘടനകളുമായി എംഡി ടോമിൻ തച്ചങ്കരി ചർച്ച നടത്തുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam