തിരുവനന്തപുരം: ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആണ് വാഹന പണിമുടക്ക് മാറ്റിയ വിവരം അറിയിച്ചത്. മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ ഈ മാസം അഞ്ചിനു പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ശനിയാഴ്ച സംസ്ഥാനത്തു വാഹന പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.