സര്‍ക്കാര്‍ വാഹനങ്ങളുടെ നയമലംഘനം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ്; ക്രാഷ് ഗാര്‍ഡുകള്‍ നീക്കണം

Published : Jan 24, 2018, 11:15 AM ISTUpdated : Oct 05, 2018, 02:29 AM IST
സര്‍ക്കാര്‍ വാഹനങ്ങളുടെ നയമലംഘനം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ്; ക്രാഷ് ഗാര്‍ഡുകള്‍ നീക്കണം

Synopsis

തിരുവനന്തപുരം: നിരോധിച്ച ക്രാഷ് ഗാര്‍ഡുകളും ബുള്‍ബാറുകളും സര്‍ക്കാര്‍ വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നത് തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇടപെടല്‍. എല്ലാ വാഹനങ്ങളില്‍ നിന്നു ക്രാഷ് ഗാര്‍ഡുകള്‍, ബുള്‍ ബാറുകള്‍ എന്നിവ മാറ്റണമെന്ന് ടൂറിസം വകുപ്പിനും, പൊലീസിനും നിര്‍ദ്ദേശം നല്‍കിയതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പദ്മകുമാര്‍ അറിയിച്ചു.

പല സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ ഉത്തരവിനെ പറ്റി ധാരണയില്ലായിരുന്നുവെന്നും കേന്ദ്ര ഉത്തരവിന്റെ പകര്‍പ്പ് വകുപ്പുകള്‍ക്ക് അയച്ചിട്ടുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍  വരെ നിരോധിച്ച ഇത്തരം സംവിധാനങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിവേഗം കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; 'വയോധിക നിഷേധിച്ചെങ്കിലും വിശദമായ അന്വേഷണം വേണം'
മധ്യപ്രദേശിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാര്‍ത്ഥികളെയും മണിക്കൂറുകളോളം തടഞ്ഞു