യുപിഐ ഇടപാടിന് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: ഒക്ടോബർ 15 ന് പകരം ജനുവരി മുതൽ നടപ്പാക്കാൻ ആലോചന

Published : Oct 08, 2026, 02:07 PM IST
UPI

Synopsis

ദസറ, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ വരെ ഇത് ഒഴിവാക്കുന്ന കാര്യമാണ് പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ ആലോചിക്കുന്നത്.

ദില്ലി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം നീട്ടി വെക്കാൻ സാധ്യത. ഒക്ടോബർ 15 ന് പകരം ജനുവരി ഒന്നിലേക്ക് ഇത് നീട്ടാനാണ് ആലോചന നടക്കുന്നത്. ഉത്സവസമയത്ത് യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് വാണിജ്യ സംഘടനകൾ ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദസറ, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ വരെ ഇത് ഒഴിവാക്കുന്ന കാര്യമാണ് പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ ആലോചിക്കുന്നത്. ഇപ്പോൾ യുപിഐ ചാർജ് ഏർപ്പെടുത്തുന്നതിനോട് ബിജെപിക്കുള്ളിലും അതൃപ്തി ഉണ്ടെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലടി സംസ്കൃത സർവ്വകലാശാല ക്യാമ്പസിലെ തെരഞ്ഞെടുപ്പ് മാറ്റി; ഇത് അട്ടിമറി, കോടതിയിൽ പോകുമെന്ന് എസ്എഫ്ഐ
കായിക മന്ത്രി ഒ ജെ ജനീഷിനെരെയുള്ള കരിങ്കൊടി പ്രതിഷേധം: എസ് ടി പ്രമോട്ടറെ പിരിച്ചുവിട്ട് സർക്കാർ