കാലടി സംസ്കൃത സർവ്വകലാശാല ക്യാമ്പസിലെ തെരഞ്ഞെടുപ്പ് മാറ്റി; ഇത് അട്ടിമറി, കോടതിയിൽ പോകുമെന്ന് എസ്എഫ്ഐ

Published : Oct 08, 2026, 02:06 PM IST
sanskrit university

Synopsis

കാലടി സംസ്കൃത സർവ്വകലാശാലയിൽ ഒക്ടോബര്‍ 16 ന് നടക്കേണ്ടിയിരുന്ന യൂണിയൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് മാറ്റിവെച്ചു. ഇതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ ക്യാമ്പസിൽ പ്രകടനം നടത്തുകയും കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

കൊച്ചി: കാലടി സംസ്കൃത സർവ്വകലാശാല ക്യാമ്പസിലെ തെരഞ്ഞെടുപ്പ് മാറ്റി. ഒക്ടോബര്‍ 16 ന് നിശ്ചയിച്ച തെരഞ്ഞെടുപ്പാണ് മാറ്റിയത്. നാമനിര്‍ദേശ പത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയായ ശേഷമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പുതുക്കിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അട്ടിമാറിക്കാനുള്ള ശ്രമമാണെന്ന് എസ് എഫ് ഐ ആരോപിച്ചു. എന്നാൽ തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചതെന്ന് സർവ്വകലാശാല വിശദീകരിച്ചു.

ഈ മാസം 16 ന് തെരഞ്ഞെടുപ്പ് നടത്താനാണ് സർവ്വകലാശാല തീരുമാനിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി ഇന്ന് രാവിലെ സർവ്വകലാശാല അധികൃതർ വിദ്യാർത്ഥികളെ അറിയിക്കുകയായിരുന്നു. തുടർച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് സർവ്വകലാശാല തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. തെരഞ്ഞെടുപ്പ് 16 ന് തന്നെ നടത്തുന്നതിനായി കോടതിയിൽ പോകുമെന്ന് എസ് എഫ് ഐ വ്യക്തമാക്കി. യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിൽ എസ് എഫ് ഐ പ്രതിഷേധിച്ചു. ക്യാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കായിക മന്ത്രി ഒ ജെ ജനീഷിനെരെയുള്ള കരിങ്കൊടി പ്രതിഷേധം: എസ് ടി പ്രമോട്ടറെ പിരിച്ചുവിട്ട് സർക്കാർ
മന്ത്രി ഇടപെട്ടു, നാട്ടികയിലെ ടോൾ പിരിവ് നിർത്തിവച്ചു; തീരുമാനം പണി തീരാത്ത റോഡിലെ ടോൾ പിരിവിനെതിരെ പ്രതിഷേധം ഉയർന്നതോടെ