എംലിജുവിന് വേണ്ടി മാറി നിൽക്കണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഈ മാറി നിൽക്കൽ പതിനായിരം തെരഞ്ഞെടുപ്പുകളിൽ സീറ്റ് ലഭിക്കുന്നതിന് തുല്യം
കൊല്ലം: സീറ്റ് ലഭിക്കാത്തതിൽ നിരാശയില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു.എം ലിജുവിന് വേണ്ടി കായംകുളത്ത് പ്രചരണത്ത് ഇറങ്ങും.പാർട്ടി വിടും എന്ന പ്രചരണം വ്യാജം. എംലിജുവിന് വേണ്ടി മാറി നിൽക്കണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.ഈ മാറി നിൽക്കൽ പതിനായിരം തെരഞ്ഞെടുപ്പുകളിൽ സീറ്റ് ലഭിക്കുന്നതിന് തുല്യമാണ്.മരണം വരെ കോൺഗ്രസ് ആയിരിക്കും.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റാണ് അരിത ബാബു..കഴിഞ്ഞ തവണ കായംകുളത്ത് അരിത ബാബു ആയിരുന്നു UDF സ്ഥാനാർഥി. ഇത്തവണയും അന്തിമ പരിഗണന ലിസ്റ്റിൽ ഉണ്ടായിരുന്നു.


