
മലപ്പുറം: തട്ടിൻ പുറത്തുള്ള അറബിക് കോളേജ് യുയുസി മാരെ വെച്ചാണ് എംഎസ്എഫ് കാലിക്കറ്റ് സർവകലാശാല പിടിച്ചതെന്ന എസ്എഫ്ഐ പരിഹാസത്തോട് പ്രതികരിച്ച് എംഎസ്എഫ് നേതൃത്വം രംഗത്ത്. ഈ പ്രതികരണത്തിലൂടെ പുറത്തു വരുന്നത് എസ് എഫ് ഐ നേതാക്കളുടെ ഉള്ളിലെ വർഗീയ, വംശീയ വെറിയാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് പറഞ്ഞു അറബിക് കോളേജിൽ അറബി മാത്രമല്ലല്ലോ പഠിപ്പിക്കുന്നത്. എസ്എഫ്ഐ കുത്തകകളാക്കി വെച്ചിരുന്ന മലബാറിലെ സർക്കാർ കോളേജുകളിൽ നിന്നാണ് എംഎസ്എഫ് ജയിച്ചു വരുന്നത്. പ്രതിസന്ധിയിൽ നിന്നും കരകയറാൻ ആണ് എസ്എഫ്ഐ നേതാക്കാൾ ഇപ്പോൾ വർഗീയ കാർഡ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
എഫ്എഫ്ഐ നേതൃത്വം വർഗീയതയെ കൂട്ടുപിടിക്കുന്നത് വിദ്യാർത്ഥി സമൂഹം അംഗീകരിക്കില്ല. നിരോധിക്കപ്പെട്ട പിഎഫ്ഐയുടെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടുമായി ആഘോഷം നടത്തിയത് എസ്എഫ്ഐയാണ്. ആ ചരിത്രം എസ്എഫ്ഐക്ക് സ്വന്തം കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കള്ളം പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്യാമറ റെക്കോർഡ് പുറത്തു വിടാൻ തയ്യാറാാണോയെന്നും അദ്ദേഹം ചോദിച്ചു. തരാതരം ക്യാമ്പസുകളിൽ വർഗീയത ഉപയോഗിച്ചത് എസ്എഫ്ഐയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam