3 മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോ​ഗലക്ഷണങ്ങൾ, കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം

Published : Aug 17, 2025, 11:08 AM ISTUpdated : Aug 17, 2025, 11:17 AM IST
ameobic

Synopsis

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരാണ് രോ​ഗല​ക്ഷണങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരാണ് രോ​ഗല​ക്ഷണങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്. ഇവരുടെ രക്തവും സ്രവവും പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഓമശേരി സ്വദേശി ആയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശി ആയ യുവാവിനും ആണ് രോഗം സംശയിക്കുന്നത്. 3 മാസം പ്രായം ഉള്ള കുഞ്ഞിനും രോഗ ലക്ഷണമുള്ളതിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ആശങ്കയുണ്ട്. ജില്ലയിൽ ഇത്തരം രോഗലക്ഷണങ്ങള്‍ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. അതേ സമയം രോഗത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിൽ സങ്കീര്‍ണതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് രോഗലക്ഷണം കണ്ടതിൽ കൂടുതൽ പരിശോധനകള്‍ നടത്തണമെന്ന്  ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. പരിശോധന ഫലം വന്നതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും. 

താമരശ്ശേരി 4 ക്ലാസ് വിദ്യാർത്ഥി അമീബിക് മസ്തിഷ്ക ജ്വരം വന്നു മരിച്ച സംഭവത്തിൽ സ്കൂളിൽ ബോധവത്കരണം നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്. കൊരങ്ങാട് എൽപി സ്കൂളിൽ നാളെ ബോധവത്കരണ ക്ലാസ് നൽകും. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആണ് ക്ലാസ് നൽകാനുദ്ദേശിക്കുന്നത്. താമരശ്ശേരിയിൽ മരിച്ച കുട്ടിയുടെ സഹോദരങ്ങള്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നു.എന്നാൽ ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവിടെയുള്ള ജലാശയങ്ങളിൽ കുളിക്കരുത് തുടങ്ങിയ ജാഗ്രത നിര്‍ദേശങ്ങള്‍ ഇന്നലെ തന്നെ പുറത്തുവിട്ടിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്