ചക്കിട്ടപ്പാറയില്‍ വീണ്ടും ഖനന നീക്കം; വീണ്ടും ഖനാനുമതി തേടി എംഎസ്‌പിഎല്‍

By Web DeskFirst Published Jul 26, 2016, 4:43 AM IST
Highlights

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയില്‍ വീണ്ടും ഇരുമ്പയിര്‍ ഖനനത്തിന് നീക്കം. ഖനനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ചക്കിട്ടപ്പാറ പഞ്ചായത്തിന് എംഎസ്‌പിഎല്‍ കമ്പനി കത്തയച്ചു. സിപിഎം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുത്തെന്നാണ് സൂചന.

മുതുകാട് പയ്യാനക്കോട്ടയില്‍ ഇരുമ്പ് അയിര്‍ ഖനനത്തിന് അനുമതി തേടിയാണ്എം.എസ്.പിഎല്‍ കമ്പനി വീണ്ടും പഞ്ചായത്തിനെ സമീപിച്ചത്. ഇതു സംമ്പന്ധിച്ച് ഒരുകത്ത് കമ്പനി പഞ്ചായത്തിന് നല്‍കിയിരുന്നു. ഈ കത്ത് ഇന്നലെ പഞ്ചായത്ത് സെക്രട്ടറി ഭരണസമിതി യോഗത്തില്‍ വെച്ചു. യുഡിഎഫ് അംഗങ്ങളും സിപിഐ അംഗവും ഖനാനുമതി നല്‍കരുതെന്ന് യോഗത്തില്‍ നിലപാടെടുത്തു.സിപിഎം ഖനനത്തെ അനുകൂലിക്കുന്ന നിലപാടാണ് യോഗത്തിലെടുത്തതെന്നാണ് സൂചന.

ഖനനം നടന്നാല്‍ ഒട്ടേറെ വികസനം ഉണ്ടാകുമെന്നും 700 പേര്‍ക്ക് തൊഴില്‍ കിട്ടുമെന്നും കമ്പനി പഞ്ചായത്തിന് നല്‍കിയ കത്തില്‍ പറയുന്നു.ജോലിയില്‍ നാട്ടുകാര്‍ക്ക് പരിഗണന നല്‍കുമെന്ന് എം.എസ്.പി.എല്‍ കമ്പനി കത്തില്‍ വ്യക്തമാക്കുന്നുണ്ട്.പരിസ്ഥിതി നാശം ചൂണ്ടിക്കാട്ടിയാണ് സിപിഐയും യുഡിഎഫും ഖനന നീക്കത്തെ യോഗത്തില്‍ എതിര്‍ത്തത്.

ചക്കിട്ടപ്പാറയില്‍ ഖനാനുമതി നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഉത്തരവ് 2009ല്‍ യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു.ഭരണമാറ്റം വന്നതോടെയാണ് എം.എസ്.പി.എല്‍ കമ്പനി വീണ്ടും ഖനനത്തിന് ശ്രമം തുടങ്ങിയത്.

click me!