മിഠായിത്തെരുവ് കേന്ദ്രീകരിച്ച് സിപിഎം വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു: എംടി രമേശ്

Published : Jan 11, 2019, 12:41 PM ISTUpdated : Jan 11, 2019, 01:11 PM IST
മിഠായിത്തെരുവ് കേന്ദ്രീകരിച്ച്  സിപിഎം വർഗീയ കലാപം ഉണ്ടാക്കാൻ  ശ്രമിച്ചു: എംടി രമേശ്

Synopsis

മിഠായിത്തെരുവിലെ കടകൾ ഹർത്താൽ ദിവസം തുറന്നത് കലാപം ഉണ്ടാക്കുകയാണെന്ന ലക്ഷ്യത്തോടെ ആയിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവ് കേന്ദ്രീകരിച്ചു വർഗീയ കലാപം ഉണ്ടാക്കാൻ സിപിഎം ശ്രമിച്ചെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി  എംടി രമേശ്‌. മിഠായിത്തെരുവിലെ കടകൾ ഹർത്താൽ ദിവസം തുറന്നത് ഈ ലക്ഷ്യത്തോടെ ആയിരുന്നുവെന്ന് എംടി രമേശ് ആരോപിച്ചു. കൊച്ചിയിൽ യുവമോർച്ച സംസ്‌ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം  

മുൻകാല ഹർത്താലുകൾ വച്ചു നോക്കുമ്പോൾ ശബരിമല കർമ സമിതി നടത്തിയ ഹർത്താൽ സമാധാനപരമായിരുന്നു.  വിശ്വാസികളുടെ സ്വാഭാവിക പ്രതികരണം ആയിരുന്നു ഹർത്താൽ.  നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റ സിസിടിവി ദൃശ്യങ്ങൾ പൂർണമായി പുറത്തു വിടാൻ പോലീസ് തയാറാകണമെന്നും എംടി രമേശ്‌ ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു
സുപ്രീംകോടതി മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തിയ വിചാരണ, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ നിയമസഹായ വേദിയുടെ കൂട്ടായ്മ