ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന് മാതാവിനെ കാണാന്‍ അനുമതി

By Web TeamFirst Published Jan 15, 2019, 7:30 PM IST
Highlights

ഈ മാസം 21,22,23 തിയതികളിൽ രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ മുഹമ്മദ് നിഷാമിന് മാതാവിനൊപ്പം ഫ്ലാറ്റില്‍ ചിലവഴിക്കാം.അഞ്ച് മണിക്ക് ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം.

തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിന് കൊച്ചിയിലുള്ള മാതാവിനെ കാണാൻ മൂന്ന് ദിവസത്തേക്ക് ഹൈക്കോടതി അനുമതി നല്‍കി. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് മുഹമ്മദ് കഴിയുന്നത്. ഈ മാസം 20 ന് മാതാവിനെ കാണുന്നതിനായി മുഹമ്മദ് നിഷാം കൊച്ചിയിലെത്തും. 

കൊച്ചി കലൂരിലെ ഫ്ലാറ്റിൽ മാതാവിനോടൊപ്പം ചിലവഴിക്കാനാണ് മുഹമ്മദ് നിഷാമിന് അനുമതി നല്‍കിയിരിക്കുന്നത്. ഈ മാസം 21,22,23 തിയതികളിൽ രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ നിഷാമിന് മാതാവിനൊപ്പം ഫ്ലാറ്റില്‍ ചിലവഴിക്കാം. അഞ്ച് മണിക്ക് ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം.

മാതാവിനെ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരാനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വർഷത്തെ തടവുശിക്ഷയുമാണ് ലഭിച്ചത്. 

click me!