മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക്

Web Desk |  
Published : Mar 25, 2018, 12:18 PM ISTUpdated : Jun 08, 2018, 05:45 PM IST
മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക്

Synopsis

മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക് ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം 

ഡെറാഡൂണ്‍: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക്. ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷമി സഞ്ചരിച്ചിരുന്ന കാര്‍ അപടകത്തില്‍പ്പെട്ടത്. അപകടത്തില്‍ താരത്തിന്റെ തലയ്ക്ക് പരിക്കേറ്റെന്നും തുന്നലുകളുണ്ടെന്നുമാണ് എഎന്‍ഐ റിപ്പോര്‍ട്ട്. അപകടത്തിന് ശേഷം 28കാരനായ താരം ഡെറാഡൂണില്‍ തന്നെ വിശ്രമിക്കുകയാണ്. 

നേരത്തെ ഷമിക്കെതിരെ ഭാര്യ ഉയര്‍ത്തിയ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന്  താരത്തെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സെല്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ആരോപണങ്ങളില്‍ സത്യമില്ലെന്ന് കണ്ട് ഷമിയുമായുള്ള കരാര്‍ ബി.സി.സി.ഐ പുതുക്കിയിരുന്നു.

ഒത്തുകളിക്കാനായി ഷമി പാകിസ്ഥാനി യുവതിയില്‍ നിന്ന് പണം പറ്റിയെന്നായിരുന്നു ഹസിന്‍ ജഹാന്‍റെ ആരോപണം. ഇംഗ്ലണ്ടിലെ വ്യവസായിക്ക് വേണ്ടിയാണ് പാകിസ്ഥാനി യുവതി ഇടനിലക്കാരി ആയതെന്നുമായിരുന്നു ഭാര്യയുടെ ആരോപണം. ഇതോടൊപ്പം ഗാര്‍ഹിക പീഡനത്തിനും ഷമിക്കെതിരെ ഭാര്യ കേസ് നല്‍കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം