
മുംബൈ: വിവാഹ ക്ഷണ പത്രികകള്‍ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കാത്തവരായി ആരുമുണ്ടാകില്ല. കല്യാണം തീരുമാനിക്കുമ്പോള്‍ തന്നെ കത്തിന്‍റെ കാര്യത്തിലും ചര്‍ച്ച തുടങ്ങും. ഇവിടെയിതാ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകളുടെ വിവാഹ കത്താണ് ഏവരെയും ഞെട്ടിക്കുന്നത്.
ഇഷ അംബാനിയുടെ കല്യാണക്കുറിയാണ് പ്രത്യേകതകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വര്‍ണം കൊണ്ടു നിര്‍മിച്ച പെട്ടിയിലാണ് കല്യാണക്കുറി. തുറന്നാല്‍ ഗായത്രിമന്ത്രം കേള്‍ക്കും എന്നതാണ് പ്രത്യേകത. ഡിസംബര്‍ മാസം പന്ത്രണ്ടാം തിയതി മുംബൈയില്‍ അത്യാഡംബരപൂര്‍വ്വം വിവാഹം നടക്കും.
പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്‍റെ മകന്‍ ആനന്ദ് ആണ് ഇഷയ്ക്ക് മിന്ന് ചാര്‍ത്തുക. ബാല്യകാലം മുതലെ സുഹൃത്തുക്കളാണ് ആനന്ദും ഇഷയും. എംബിഎ വിദ്യാര്‍ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് ആനന്ദ് ബിരുദം നേടിയിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam