നിങ്ങള്‍ക്കൊന്നു സഹായിക്കാമോ? മുകേഷിനൊന്ന് എഴുന്നേറ്റിരിക്കാനാണ്

Published : Jun 11, 2017, 11:16 AM ISTUpdated : Oct 05, 2018, 02:28 AM IST
നിങ്ങള്‍ക്കൊന്നു സഹായിക്കാമോ? മുകേഷിനൊന്ന് എഴുന്നേറ്റിരിക്കാനാണ്

Synopsis

ബൈക്കപകടത്തില്‍ ശരീരം തളര്‍ന്ന തോട്ടം തൊഴിലാളിയുടെ മകന്‍ ജീവിതത്തിലേക്ക് തിരിച്ചു വരാനായി സുമനസ്സുകളുടെ കരുണ തേടുന്നു. ഏലപ്പാറ സ്വദേശികളായ മുരുകന്‍ നിഷ ദമ്പതികളുടെ മകന്‍ മുകേഷാണ് ചികിത്സയില്‍ കഴിയുന്നത്.

തമിഴ്നാട്ടില്‍ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു മുകേഷ്. 10 മാസം മുന്‍പ് തിരുനെല്‍വേലിയില്‍ വച്ച് നടന്ന ബൈക്കപകടമാണ് ഈ കുടുംബത്തിന്‍റെ പ്രതീക്ഷ തകര്‍ത്ത്. ഇതിന് ശേഷം സംസാരിക്കാനോ,എഴുന്നേല്‍ക്കാനോ സാധിക്കാതെ കിടക്കയിലാണ് ഈ 21 കാരന്‍. സന്മനസ്സുള്ളവരുടെ സഹായത്താല്‍ തത്ക്കാലം കാര്യങ്ങള്‍ നടന്നു പോകുന്നു. മകന്‍റെ ചികിത്സാ ഇനത്തില്‍ 13 ലക്ഷം രൂപയോളം കടക്കാരാണ് ഈ നിര്‍ദ്ധന കുംടുംബം.

തോട്ടം തൊഴിലാളിയായ മുരുകന് മകന്‍റെ ഈ അവസ്ഥ കാരണം സ്ഥിരമായി പണിക്കു പോകാന്‍ കഴിയുന്നില്ല.അമ്മയും ശാരീരികമായി അവശയാണ്. വിദഗ്ധചിക്ത്സ നല്‍കി മകനെ ജീവിത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ പെടാപ്പാടു പെടുകയാണ് ഈ മാതാപിതാക്കള്‍. മുകേഷിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറിലേക്ക് ധനസഹായം എത്തിക്കാം.

മുരുകയ്യ വി

അക്കൗണ്ട് നമ്പര്‍-30256489904

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ഏലപ്പാറ ശാഖ

ഐഎഫ്എസിസി-എസ്ബിഐഎന്‍ 0008612

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ചരിത്രനിമിഷം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയകരം
'ബാഹുബലി' കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ