വനിതാമതിലിനായി സര്‍ക്കാരിന്‍റെ 50 കോടി അല്ല, 500 കോടി രൂപയെങ്കിലും ചെലവായിട്ടുണ്ട്: മുല്ലപള്ളി രാമചന്ദ്രൻ

Published : Jan 01, 2019, 07:30 PM ISTUpdated : Jan 01, 2019, 07:47 PM IST
വനിതാമതിലിനായി സര്‍ക്കാരിന്‍റെ 50 കോടി അല്ല, 500 കോടി രൂപയെങ്കിലും ചെലവായിട്ടുണ്ട്: മുല്ലപള്ളി രാമചന്ദ്രൻ

Synopsis

സര്‍ക്കാരിന്‍റെ 50 കോടി രൂപ വനിതാ മതിലിന് ചെലവഴിക്കുമെന്ന് പറ‍ഞ്ഞെങ്കിലും ഏറ്റവും കുറഞ്ഞത് 500 കോടി രൂപയെങ്കിലും ഇതിന് ചെലവായിട്ടുണ്ട് എന്ന്  കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രൻ.

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ 50 കോടി രൂപ വനിതാ മതിലിന് ചെലവഴിക്കുമെന്ന് പറ‍ഞ്ഞെങ്കിലും ഏറ്റവും കുറഞ്ഞത് 500 കോടി രൂപയെങ്കിലും ഇതിന് ചെലവായിട്ടുണ്ട് എന്ന്  കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രൻ. വനിത മതിൽ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നു  മുല്ലപള്ളി രാമചന്ദ്രൻ പറ‍ഞ്ഞു. മതന്യൂനപക്ഷങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തിയ മതില്‍  വർഗീയ മതിൽ ആണെന്ന് തെളിഞ്ഞു.

ബന്ത് സമാനമായ സാഹചര്യം സൃഷ്ടിച്ചാണ് മതില്‍ കെട്ടിയത്. സര്‍ക്കാര്‍ മെഷീനറി പൂര്‍ണമായും ദുരുപയോഗം ചെയ്തു. സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ ഓഫീസികളിലും അപ്രഖ്യാപിത അവധിയായിരുന്നു. ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്‍രെ ആജ്ഞയ്ക്ക് കീഴടങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായെന്നും മുല്ലപ്പള്ളി പറഞ്ഞു. 
പ്രളയത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയും 10000 രൂപയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയും ചെയ്യുമ്പോഴാണ് ഈ ധൂര്‍ത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്