മുല്ലപ്പെരിയാര്‍: ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍; കൂടുതല്‍ വെള്ളം എടുക്കാതെ തമിഴ്‌നാട്

By Web TeamFirst Published Aug 15, 2018, 1:19 PM IST
Highlights

രാവിലെ  സെക്കന്‍റില്‍ 2800 ഘനയടി വെള്ളം ഒഴുകിവന്നിരുന്നത്. പിന്നീട്1800 ഘനയടിയായി കുറഞ്ഞിരുന്നു. 13 സ്പിൽവേ ഷട്ടറുകളിലൂടെ  സെക്കന്‍റിൽ 1000 ഘനയടി വെള്ളം ഒഴുക്കിവിടുകയായിരുന്നു. ഷട്ടറുകൾ മൂന്ന് മീറ്ററിലധികമാണ് ഉയർത്തിത്. 

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി. ഇതാദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലെത്തുന്നത്. 13 സ്പില്‍വേ ഷട്ടറുകളും തുറന്നിരിക്കുകയാണ്.

രാവിലെ  സെക്കന്‍റില്‍ 2800 ഘനയടി വെള്ളം ഒഴുകിവന്നിരുന്നത്. പിന്നീട്1800 ഘനയടിയായി കുറഞ്ഞിരുന്നു. 13 സ്പിൽവേ ഷട്ടറുകളിലൂടെ  സെക്കന്‍റിൽ 1000 ഘനയടി വെള്ളം ഒഴുക്കിവിടുകയായിരുന്നു. ഷട്ടറുകൾ മൂന്ന് മീറ്ററിലധികമാണ് ഉയർത്തിത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇടുക്കി അണക്കെട്ടിന്‍റെ ജലനിരപ്പിനെയും ബാധിക്കും.

നിലവിൽ 2398.70 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്. സെക്കന്‍റിൽ 10 ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കി വിടുന്നത്. 

click me!